ETV Bharat / state

വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍; സൗകര്യങ്ങളില്ലാതെ അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്‍റ് സ്‌ക്വാഡ് ഓഫിസ്; പുതിയ കെട്ടടം വേണമെന്ന് ആവശ്യം - Demand for new office

അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്‍റ് സ്‌ക്വാഡിന് പുതിയ ഓഫിസ് വേണമെന്ന ആവശ്യം ശക്തം. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കെട്ടിടത്തില്‍.

ADIMALI NARCOTICS ENFORCEMENT SQUAD  നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്‍റ് സ്‌ക്വാഡ്  DEMAND FOR A NEW NARCOTICS SQUAD OFFICE  PWD
അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്‍റ് സ്‌ക്വാഡ് ഓഫീസ് (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 10, 2024, 8:38 AM IST

അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്‍റ് സ്‌ക്വാഡ് ഓഫീസിന്‍റെ ഇപ്പോഴത്തെ അവസ്ഥ (ETV Bharat)

ഇടുക്കി : അടിമാലിയിലെ നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്‍റ് സ്‌ക്വാഡ് ഓഫിസ് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. ദേശിയപാതക്ക് സമീപമുള്ള കെട്ടിടത്തില്‍ കാര്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. ഓഫിസിനായി പുതിയ കെട്ടിടം നിര്‍മിക്കണമെന്ന ആവശ്യം കുറേ കാലമായി ഉയരുന്നുണ്ടെങ്കിലും ഇനിയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണമെന്നാണ് ആവശ്യം

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഉള്‍പ്പെടെ ഇരുപതിലധികം ജീവനക്കാര്‍ ഈ ഓഫിസില്‍ സേവനം അനുഷ്‌ഠിക്കുന്നുണ്ട്. കേസുകളുമായി ബന്ധപ്പെട്ട തൊണ്ടി മുതല്‍ സൂക്ഷിക്കുന്നതും ജീവനക്കാര്‍ വിശ്രമിക്കുന്നതുമെല്ലാം പരിമിതികളുള്ള ഈ പഴയ കെട്ടിടത്തിലാണ്. മുമ്പ് ഓഫിസ് കെട്ടിടം മഴയത്ത് ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ സമീപകാലത്ത് മേല്‍ക്കൂര ഷീറ്റ് മേഞ്ഞു.

സ്വന്തമായി കെട്ടിടം യാഥാര്‍ഥ്യമായാല്‍ ഓഫിസിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കാമെന്നതിനൊപ്പം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് വാടകയിനത്തില്‍ നഷ്‌ടമാകുന്ന തുകയും ലാഭിക്കാം.

Also Read: മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.