ETV Bharat / state

ഇത് വേറെ ലെവൽ കല്ല്യാണം; തുളസി കല്ല്യാണം ആഘോഷമാക്കി കാസർകോടുകാർ - TULASI KALYANAM FESTIVAL KASARAGOD

തുളസിത്തറയില്‍ കരിമ്പ്, മണ്‍ചിരാതുകള്‍, പൂക്കള്‍ എന്നിവ കൊണ്ട് അലങ്കരിച്ച്, പടക്കം പൊട്ടിച്ച് കാസർകോടുകാർ ആഘോഷിക്കുന്ന തുളസി കല്യാണത്തെക്കുറിച്ച് അറിയാം

THULASI KALYANAM KASARKOD  തുളസി കല്ല്യാണം  THULASI VIVAH 2024  തുളസി കല്ല്യാണം ആഘോഷം
Thulasi Kalyanam (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 27, 2024, 3:37 PM IST

കാസർകോട് : ജാതകദോഷങ്ങൾ മാറ്റാൻ വാഴക്കല്ല്യാണം നടത്തുന്നതിനെക്കുറിച്ച് നമ്മൾ കേട്ടിട്ടില്ലെ. എന്നാൽ ഇതല്ലാതെ കാസർകോടുകാർക്ക് ഒരു കല്ല്യാണമുണ്ട്. തുളസി കല്ല്യാണം. വിശ്വാസത്തിന്‍റെ ഭാഗമായി കേരളത്തിൽ കാസർകോട്ടെ വീടുകളിൽ മാത്രം നടക്കുന്ന ആഘോഷമാണ് തുളസി കല്യാണം. തുളസി ചെടിയെ പൂജിക്കുന്നത് സർവൈശ്വര്യം നൽകും എന്ന വിശ്വാസത്തിൽ നിന്നാണ് തുളസി കല്യാണവും ഉണ്ടായതെന്ന് കരുതുന്നു.

പ്രത്യേകതരം ചടങ്ങുകളാണ് തുളസി പൂജയിൽ നടക്കുന്നത്. കാസർകോട്ടെ വീടുകളിൽ വലിയ ആഘോഷമാണ് തുളസി കല്യാണം. വീട്ടിന് മുന്നിലെ തുളസിത്തറ കരിമ്പ്, മണ്‍ചിരാതുകള്‍, പൂക്കള്‍ എന്നിവ കൊണ്ട് അലങ്കരിച്ച് സന്ധ്യക്കാണ് പൂജ. പൂജയ്ക്ക് ശേഷം ഭജന, പടക്കം പൊട്ടിക്കല്‍ എന്നിവയും തുടര്‍ന്ന് പ്രസാദ വിതരണവും നടത്തും.

THULASI KALYANAM KASARKOD  തുളസി കല്ല്യാണം  THULASI VIVAH 2024  തുളസി കല്ല്യാണം ആഘോഷം
Thulasi Kalyanam (ETV Bharat)

മഹാവിഷ്‌ണുവിന്‍റെ അവതാരമായ ശ്രീകൃഷ്‌ണനും ലക്ഷ്‌മീദേവിയുടെ അവതാരമായ തുളസിയും തമ്മിൽ വിവാഹിതരായ ദിനം എന്ന സങ്കല്‌പത്തിൽ കാർത്തിക മാസത്തിലെ ദ്വാദശി ദിവസം തുളസി വിവാഹ പൂജയായി ആഘോഷിക്കുന്നു. തുളസി വിവാഹം എന്നും തുളസി ഹബ്ബ എന്നും ഇത് അറിയപ്പെടുന്നു. തുളസിയിലയില്ലാതെ വിഷ്‌ണുപൂജ അപൂർണമായി കണക്കാക്കാറുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കാർത്തിക ഏകാദശിയുടെ അടുത്ത ദിവസമാണ് തുളസി വിവാഹം അഥവാ തുളസി പൂജ. തുളസിയുടെ വിവാഹമായതിനാൽ ഈ ദിവസം തുളസിയെ വൃന്ദാവനം വധുവിനെപ്പോലെ അലങ്കരിക്കണം എന്നാണ് വിശ്വാസം. വിവാഹ പൂജയ്‌ക്ക് ശേഷമുള്ള പ്രസാദം എല്ലാ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വിതരണം ചെയ്യുന്നു. കൃഷ്‌ണനെ വിവാഹം ചെയ്‌തുവെന്നാണ് ഒരു ഐതിഹ്യമെങ്കിൽ വൃന്ദയായി ജനിച്ച മഹാലക്ഷ്‌മിയുടെ അവതാരമാണ് തുളസി എന്നാണ് മറ്റൊരു ഐതിഹ്യം.

തുളസി കല്ല്യാണം (ETV Bharat)

വൃന്ദ അല്ലെങ്കിൽ തുളസി അസുര രാജാവായ ജലന്ധരനെ വിവാഹം കഴിച്ചു. തൻ്റെ അസുരനായ ഭർത്താവിനെ സംരക്ഷിക്കണമെന്ന് അവൾ ശ്രീ വിഷ്‌ണുവിനോട് പ്രാർഥിച്ചു. അതിൻ്റെ ഫലമായി ഒരു ദൈവത്തിനും അവനെ ഉപദ്രവിക്കാൻ കഴിഞ്ഞില്ല.

എന്നാൽ യുദ്ധത്തിൽ ജലന്ധർ കൊല്ലപ്പെട്ടു. എന്നിരുന്നാലും മറ്റ് ദേവന്മാരുടെ അഭ്യർഥനപ്രകാരം മഹാവിഷ്‌ണു ജലന്ധരൻ്റെ രൂപം സ്വീകരിച്ച് തുളസിയുടെ കൂടെ താമസിച്ചു. ജലന്ധരൻ്റെ മരണശേഷം സത്യം പുറത്തുവന്നപ്പോൾ, വൃന്ദ വിഷ്‌ണുവിനെ ശപിക്കുകയും അവനെ കല്ലാക്കി (സാലിഗ്രാമം) മാറ്റുകയും ചെയ്‌തു. അവളുടെ ശരീരത്തിൽ നിന്ന് തുളസി ചെടി ഉയർന്നുവെന്നും ഐതിഹ്യത്തിൽ പറയുന്നു.

ചില വീടുകളിൽ കരിമ്പ്, പൂക്കൾ എന്നിവയ്ക്ക് പുറമെ മാവിൻ്റെ ഇലകൾ കൊണ്ട് അലങ്കരിക്കാറുണ്ട്. തുളസി വൃന്ദാവനം അലങ്കരിച്ച ശേഷം ആളുകൾ തുളസിയെ പ്രാർഥിക്കുന്നു. തുളസി ചെടിക്ക് ചുറ്റും കളിമൺ വിളക്കുകൾ കത്തിക്കുന്നു. ചിലർ അതിൻ്റെ കൊമ്പിൽ ഒരു ചെറിയ ചുവന്ന തുണി കെട്ടും. തുളസി എന്ന ഔഷധസസ്യത്തിന് ചുവന്ന പുഷ്‌പം സമർപ്പിക്കുന്നു.

Also Read : ശിവൻ തീ കൊളുത്തിയതോ... പാണ്ഡ്യരാജാവിന്‍റെ കപ്പലുകൾ എങ്ങനെ പാറക്കല്ലായി? തൃക്കണ്ണാട്ടെ പാണ്ഡ്യൻ കല്ലിന്‍റെ കഥയിങ്ങനെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.