ETV Bharat / state

ഭക്ഷണ കാര്യത്തില്‍ പരാതിയുണ്ടോ? നേരിട്ട് അറിയിക്കാം: സന്നിധാനത്ത് പരിശോധന കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ് - FOOD SAFETY DEPARTMENT INSPECTION

സന്നിധാനം 7593861767, പമ്പ 8592999666, നിലയ്ക്കൽ 7593861768 എന്നിവയ്ക്ക് പുറമെ ടോൾ ഫ്രീ 18004251125 നമ്പരും സജ്ജീകരിച്ചിട്ടുണ്ട്.

FOOD SAFETY DEPARTMENT  SABARIMALA SANNIDHANAM  സന്നിധാനത്ത് പരിശോധന  ഭക്ഷ്യസുരക്ഷാ വകുപ്പ്
sabarimala sannidhanam (Etv Bharat)
author img

By

Published : Nov 27, 2024, 3:41 PM IST

പത്തനംതിട്ട : ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്ന ശബരിമല തീർഥാടകർക്ക് പരാതിയുണ്ടെങ്കിൽ ഭക്ഷ്യസുരക്ഷാ വകുപ്പിനെ നേരിട്ട് വിളിക്കാം. പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വിവിധ സ്ക്വാഡുകളെയാണ് വകുപ്പ് രംഗത്തിറക്കിയിരിക്കുന്നത്.

മൂന്ന് പേരടങ്ങുന്ന നാലു ടീമുകളാണ് ഓരോ മേഖലയിലുമുള്ളത്. സന്നിധാനം 7593861767, പമ്പ 8592999666, നിലയ്ക്കൽ 7593861768 എന്നിവയ്ക്ക് പുറമെ ടോൾ ഫ്രീ 18004251125 നമ്പരും സജ്ജീകരിച്ചിട്ടുണ്ട്. ഒരു മേഖലയിൽ മാത്രം ദിവസേന കുറഞ്ഞത് ഇരുപത് പരിശോധനകൾവരെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്നുണ്ട്. സന്നിധാനത്ത് പ്രവർത്തിക്കുന്ന കടകളിൽ ഭക്ഷണം പാചകം ചെയ്‌ത് തുറസായ രീതിയിൽ പ്രദശിപ്പിക്കുന്ന പ്രവണതയുണ്ട്. ഈ സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകിയിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

നേരത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ രണ്ട് സ്ഥാപനങ്ങൾക്കെതിരെ 25,000 രൂപ പിഴ ചുമത്തിയിരുന്നു. മണ്ഡലകാലം അവസാനിക്കുന്നത് വരെ കർശനമായ പരിശോധനകൾ തുടരുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ശബരിമലയിൽ എത്തുന്ന എല്ലാ അയ്യപ്പഭക്തർക്കും ഭക്ഷണം നൽകുന്നതിൽ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുമായി മുന്നോട്ടു പോവുമെന്ന് ദേവസ്വം ബോർഡും വ്യക്തമാക്കി.

Also Read: ശബരിമലയിൽ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി; 25000 രൂപ പിഴയിട്ട് ഭക്ഷ്യവകുപ്പ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.