ETV Bharat / state

കര്‍ക്കടകമല്ലേ കൊട്ടം ചുക്കാദി ഇരിക്കട്ടെ; വേറിട്ട പദ്ധതിയുമായി 'ന്നാ താന്‍ കേസ് കൊട്' ഫെയിം പിപി കുഞ്ഞികൃഷ്‌ണന്‍ - Kottamchukkadi Thailam Distribution

മഴക്കാലത്ത് വയോജനങ്ങൾക്ക് ആശ്വാസമായി വേറിട്ട പദ്ധതിയുമായി സിനിമ നടൻ പിപി കുഞ്ഞികൃഷ്‌ണന്‍. ഒമ്പതാം വാർഡ് തോറും കൊട്ടം ചുക്കാദി വിതരണം ചെയ്‌തു.

P P KUNHIKRISHNAN  KOTTAMCHUKKADI THAILAM Kasaragod  കൊട്ടംചുക്കാദി തൈലം  പടന്നക്കാട് സൗജന്യ കൊട്ടം ചുക്കാദി
Kottamchukkadi Thailam Making And PP Kunhikrishnan (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 22, 2024, 9:33 PM IST

കൊട്ടം ചുക്കാദി തൈലം നിര്‍മാണവും വിതരണവും (ETV Bharat)

കാസർകോട്: കാലവര്‍ഷം കനക്കുന്നതോടെ അസുഖങ്ങളും വര്‍ധിച്ച് വരും. പ്രത്യേകിച്ചും വയോധികരില്‍. വാത സംബന്ധമായ അസുഖങ്ങളെല്ലാം തലപൊക്കി തുടങ്ങുന്നതും ഇക്കാലമെത്തുന്നതോടെയാണ്.

എന്നാല്‍ ഇത്തരം അസുഖങ്ങളുള്ളവര്‍ക്ക് കൈതാങ്ങായിരിക്കുകയാണ് പടന്നക്കാട് പഞ്ചായത്ത്. കാലവര്‍ഷം എത്തുന്നതിന് മുമ്പ് തന്നെ വാത രോഗികളുടെ വീടുകളിലെല്ലാം കൊട്ടം ചുക്കാദി തൈലമെത്തി. അതും സൗജന്യമായി.

കർക്കടകം തുടങ്ങുന്നതിന് മുമ്പേ കാസർകോട് പടന്ന പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ വീടുകളിലാണ് കൊട്ടംചുക്കാദി തൈലമെത്തിയത്. വാർഡ് മെമ്പറും ന്നാ താന്‍ കേസ് കൊട് സിനിമ ഫെയിമുമായ പിപി കുഞ്ഞികൃഷ്‌ണനാണ് ഈ വേറിട്ട പദ്ധതി ആവിഷ്‌കരിച്ചത്. തുടര്‍ന്ന് പഞ്ചായത്ത് അത് നടപ്പിലാക്കുകയും ചെയ്‌തു.

കൈകാൽവേദന, തരിപ്പ്, ഉളുക്ക് എന്നിവയ്ക്കുള്ള സിദ്ധ ഔഷധമാണ് ഇവിടെ നാട്ടു തനിമയിൽ തയ്യാറാക്കുന്നത്. തൃക്കരിപ്പൂരിലെ കെവി കൃഷ്‌ണപ്രസാദ് വൈദ്യരുടെ മേൽനോട്ടത്തിലാണ് കൊട്ടംചുക്കാദിയുടെ നിർമാണം. പുളിയില, ഉമ്മത്തില, വെളുത്ത എരിക്കില, കൊട്ടം, ചുക്ക്, വയമ്പ്, ദേവതാരം തുടങ്ങിയ ആയുർവേദ മരുന്നുകൾ ചേർത്താണ് തൈലം തയ്യാറാക്കുന്നത്.

ഇവ നാട്ടിൽ നിന്നും തന്നെ ശേഖരിച്ചാണ് തൈലം നിർമാണത്തിന് ഉപയോഗിക്കുന്നത്. ഔഷധ ഇലകള്‍ ഇടിച്ചു പിഴിയുന്നതും തറിമരുന്നുകൾ ചതച്ചെടുത്തക്കുന്നതുമെല്ലാം സ്വയം സന്നദ്ധരായി എത്തിയ 20 സ്ത്രീകളാണ്. ശരീര വേദനകള്‍ക്ക് അത്യുത്തമമാണ് കൊട്ടം ചുക്കാദി തൈലം. അതുകൊണ്ട് തന്നെ വെള്ളോട്ട് ഉരുളിയിൽ തൈലത്തിന്‍റെ തിള പൊന്തും മുമ്പേ ആവശ്യക്കാരും എത്തിത്തുടങ്ങും.

Also Read: മഴക്കാലത്ത് 'അണിഞ്ഞൊരുങ്ങി' കാരക്കുണ്ട്; വെള്ളച്ചാട്ടം കണ്ടാസ്വദിക്കാൻ സഞ്ചാരികളുടെ തിരക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.