ETV Bharat / state

'ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് വേട്ടക്കാരുടെ പേരൊഴിവാക്കിയതെന്തിന്, ഇത്രയും കാലം പൂഴ്‌ത്തി വയ്‌ക്കേണ്ടിയിരുന്നില്ല'; നടന്‍ ജഗദീഷ് - Jagadish On Hema Committee Report

author img

By ETV Bharat Kerala Team

Published : Aug 23, 2024, 7:04 PM IST

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്നും പേജുകൾ എന്തിനൊഴുവാക്കി എന്ന ചോദ്യത്തിന് സർക്കാർ മറുപടി പറയേണ്ടി വരുമെന്ന് ജഗദീഷ് പറഞ്ഞു. പരാതി കൊടുത്താലേ നടപടി സ്വീകരിക്കൂ എന്ന സര്‍ക്കാര്‍ നിലപാട് മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ACTOR JAGADISH  HEMA COMMITTEE REPORT  ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്  LATEST NEWS IN MALAYALAM
Actor Jagadish (ETV Bharat)

തിരുവനന്തപുരം: ഇപ്പോള്‍ പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ സമഗ്രമായ അന്വേഷണം വേണമെന്ന് മലയാള അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്‍റ് ജഗദീഷ്. അമ്മയെ കുറിച്ചോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ കുറിച്ചോ ഫിലിം ചേമ്പറിനെക്കുറിച്ചോ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടോ ഇല്ലയോ എന്നു പറഞ്ഞ് ഇക്കാര്യത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ പാടില്ല എന്ന് അദ്ദേഹം പറഞ്ഞു.

സിനിമയില്‍ വിജയിച്ച നടീനടന്മാര്‍ വഴിവിട്ട രീതിയിലാണ് അത് നേടിയെടുത്തതെന്ന് ഹേമ കമ്മിറ്റി ഒരിടത്തും പറഞ്ഞിട്ടില്ല. രാത്രികാലങ്ങളില്‍ നടിമാരുടെ വാതിലില്‍ മുട്ടിയെന്ന് ഹേമ കമ്മിറ്റി പറയുന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നും ജഗദീഷ് വ്യക്തമാക്കി.

പരാതിക്കാരികള്‍ പറയുന്നതിനെ കുറിച്ചെല്ലാം അന്വേഷിക്കണം. ഇതൊരൊറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാന്‍ പാടില്ല. അമ്മ സംഘടനയുടെ അഭിപ്രായവും അതാണ്. ഒറ്റപ്പെട്ട സംഭവത്തിന് പിന്നിലെ കുറ്റക്കാരനെ പുറത്ത് കൊണ്ടുവരണം. പല തൊഴിലിടങ്ങളിലും ഇതു നടക്കുന്നില്ലേ എന്നു പറഞ്ഞ് ഹേമ കമ്മിറ്റി ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ സാമാന്യവത്കരിക്കുകയല്ല വേണ്ടത്. അത് പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ല. ഇത് ഭാവിയില്‍ നടക്കാതിരിക്കാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്നാണ് ആലോചിക്കേണ്ടത്.

സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ തയ്യാറല്ലെങ്കിലും റിപ്പോര്‍ട്ടില്‍ നിന്ന് പേജുകള്‍ എന്തിനൊഴിവാക്കി എന്ന കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നൽകേണ്ടി വരും. ഇരകളുടെ പേരൊഴിവാക്കാം. എന്നാല്‍ വേട്ടക്കാരന്‍റെ പേര് എന്തിനൊഴിവാക്കി എന്ന് സര്‍ക്കാര്‍ പറയണം. അവരുടെ പേരൊഴിവാക്കാന്‍ ആരും പറഞ്ഞിട്ടില്ല. അങ്ങനെ ലൈംഗിക ചൂഷണം നടത്തിയവര്‍ ശിക്ഷിക്കപ്പെടണം.

കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ കേസെടുത്ത് അന്വേഷിക്കേണ്ടതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് കോടതിയാണ്. പേര് പുറത്തു വരുന്നതിനും ശിക്ഷാ വിധികള്‍ നടപ്പാക്കുന്നതിനും അമ്മ സംഘടന എതിരല്ല. പേരു പുറത്തുവരുന്നത് ഇതു സംബന്ധിച്ച ഗോസിപ്പുകള്‍ തടയാന്‍ സഹായകും. എത്ര വര്‍ഷം മുന്‍പ് നടന്നവയായാലും ലൈംഗിക അതിക്രമങ്ങള്‍ ശിക്ഷിക്കപ്പെടേണ്ടതു തന്നെയാണ്. പരാതി കൊടുത്താലേ നടപടി സ്വീകരിക്കൂ എന്ന സര്‍ക്കാര്‍ നിലപാട് ഹേമ കമ്മിറ്റിക്ക് മുന്‍പാകെ മൊഴി കൊടുത്തവരെ വീണ്ടും വേദനിപ്പിക്കുന്നതിനു തുല്യമാണെന്ന് ജഗദീഷ് അറിയിച്ചു.

ഏതെങ്കിലും ആള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചാല്‍ ആ വ്യക്തിക്കെതിരെ അമ്മ സംഘടന നടപടി സ്വീകരിക്കും. സിനിമയില്‍ പവര്‍ ഗ്രൂപ്പ് എന്നത് വെറും ആലങ്കാരിക പദം മാത്രമാണ്. സിനിമയില്‍ മാഫിയ ഉണ്ടെന്ന് കരുതാന്‍ കഴിയില്ല. കാസ്‌റ്റിങ് കൗച്ച് നേരിട്ടവര്‍ ഇപ്പോള്‍ മൊഴി കൊടുത്തതില്‍ തെറ്റില്ലെന്നും അന്ന് പറയാമായിരുന്നില്ലെ എന്ന് പറയുന്നതിലും അര്‍ത്ഥമില്ലെന്ന് അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട് എന്തുകൊണ്ട് ഇത്രയും കാലം കോള്‍ഡ് സ്‌റ്റോറേജിലായി എന്നതില്‍ വിശദീകരണമില്ല. റിപ്പോര്‍ട്ട് ഇത്രയും കാലം പുറത്തു വിടാതെ മാറ്റി വയ്‌ക്കേണ്ട കാര്യമുണ്ടായിരുന്നില്ല. 5 വര്‍ഷം മുന്‍പത്തെ വിഷയങ്ങളാണ് അന്ന് കമ്മിറ്റിക്കു മുന്‍പാകെ പരിഗണനയ്ക്ക് വന്നത്. ആ കമ്മിറ്റി റിപ്പോര്‍ട്ട് അന്ന് തന്നെ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ കുറച്ചു കൂടി പ്രസക്തമാകുമായിരുന്നു. അന്ന് അത് പുറത്ത് വന്നിരുന്നെങ്കില്‍ കോള്‍ഡ് സ്‌റ്റോറേജിലിരുന്ന സമയം കൊണ്ട് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ക്ക് പരിഹാരമുണ്ടാകുമായിരുന്നെന്നും ജഗദീഷ് വ്യക്തമാക്കി.

Also Read: 'ഞങ്ങള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനൊപ്പം, സിനിമ മേഖലയെ മൊത്തം ആക്ഷേപിക്കരുത്, പവര്‍ ഗ്രൂപ്പും മാഫിയയും ഇല്ല'; മൗനം വെടിഞ്ഞ് അമ്മ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.