പ്ലേ സ്‌കൂൾ വളപ്പിൽ ആസിഡ് കുപ്പികൾ പൊട്ടിത്തെറിച്ചു; കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം - കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം
കോട്ടയം ചാലുകുന്നിൽ പ്ലേ സ്‌കൂൾ വളപ്പിൽ ആസിഡ് കുപ്പികൾ പൊട്ടിത്തെറിച്ച് 8 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
Published : Feb 16, 2024, 4:57 PM IST
കോട്ടയം: ആസിഡ് കുപ്പികൾ പൊട്ടി സ്‌കൂൾ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. കോട്ടയം ചാലുകുന്നിലെ പ്ലേ സ്‌കൂളിലാണ് സംഭവം (Acid Bottles Blasts In Play School premises). സ്ക്കൂളിൻ്റെ സമീപത്തെ പുരയിടത്തിൽ നിന്ന് സ്‌കൂൾ വളപ്പിലേക്ക് ഇട്ട ആസിഡ് കുപ്പിയാണ് പൊട്ടിത്തെറിച്ചത്. ഇന്ന് (16.02.23) രാവിലെ 9.30ഓടെയാണ് സംഭവം നടന്നത്. സ്‌കൂൾ വളപ്പിൽ നിന്ന് ആസിഡ് കുപ്പികൾ പൊട്ടി പുക ഉയരുകയായിരുന്നു. ഇതേ തുടർന്ന് കുട്ടികളിൽ പലർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി.
സ്‌കൂൾ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്ത് എത്തി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയിൽ പ്രവേശിപിച്ച് ചികിത്സ നല്‍കി ( Students Admited In The Hospital ). 8 കുട്ടികൾക്കാണ് ശ്വാസം മുട്ടലും തളർച്ചയും അനുഭവപ്പെട്ടത്. സമീപത്തെ പുരയിടം വൃത്തിയാക്കിയപ്പോൾ ആസിഡ് കുപ്പി സ്‌കൂൾ വളപ്പിലേക്ക് തള്ളിയെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് വിട്ടു. സംഭത്തിൽ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.