വെല്ലിങ്‌ടണ്‍: ന്യൂസിലാൻഡിനെതിരായ ശ്രീലങ്കയുടെ മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പരയ്‌ക്ക് നാളെ തുടക്കമാകും. വെല്ലിങ്‌ടണിലെ ബേസിൻ റിസർവിലാണ് ആദ്യ മത്സരം. അടുത്തിടെ ടി20 പരമ്പര 2-1ന് സ്വന്തമാക്കിയ കിവീസ് ഏകദിന പരമ്പരയും സ്വന്തമാക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ മൂന്നാം ടി20യിൽ വിജയിച്ച ശ്രീലങ്ക ഏകദിന പരമ്പര വിജയത്തോടെ ആരംഭിക്കാനാണ് നോക്കുന്നത്. മൂന്നാം ടി20 മത്സരത്തിൽ ന്യൂസിലൻഡിനെ ശ്രീലങ്ക 7 റൺസിനാണ് തോല്‍പ്പിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
Among the gallery of greats!
— BLACKCAPS (@BLACKCAPS) January 4, 2025
The two captains getting set for ODI cricket with a visit to the NZC Hall of Fame at the @NZCricketMuseum. The Chemist Warehouse ODI series against Sri Lanka starts tomorrow at the @BasinReserve 🏏 #NZvSL #CricketNation pic.twitter.com/8FclEqICON
ഇരുടീമുകളും തമ്മില്‍ ഏകദിന ക്രിക്കറ്റിൽ ഇതുവരെ ആകെ 105 മത്സരങ്ങൾ കളിച്ചത്. ഇതിൽ 52 മത്സരങ്ങളിൽ ന്യൂസിലൻഡ് വിജയിച്ചപ്പോൾ ശ്രീലങ്ക 43 തവണ ജയിച്ചു. 9 മത്സരങ്ങൾ ഫലമില്ലാതെ അവസാനിച്ചപ്പോൾ ഒരു മത്സരം സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും തമ്മിലുള്ള മത്സരം എന്നും ആവേശകരമായിരുന്നു. അവസാനമായി 2015 ഡിസംബറിലായിരുന്നു ശ്രീലങ്കന്‍ ടീം ന്യൂസിലന്‍ഡില്‍ ഒരു ഏകദിന മത്സരം ജയിച്ചത്. 10 വർഷത്തിന് ശേഷം ലങ്കൻ ടീം ഏകദിന മത്സരത്തിൽ വിജയിക്കാൻ വീണ്ടും ഇറങ്ങുകയാണ്.
Getting to work in the Capital 🏏
— BLACKCAPS (@BLACKCAPS) January 4, 2025
The Chemist Warehouse ODI series against Sri Lanka starts tomorrow at the @BasinReserve. Buy tickets | https://t.co/sWICQTyLsG 🎟️ #NZvSL pic.twitter.com/32pfVUKyBJ
ആദ്യ ഏകദിനം എപ്പോൾ, എവിടെ നടക്കും?
മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരം ജനുവരി 05 (ഞായർ) വെല്ലിങ്‌ടണിലെ ബേസിൻ റിസർവിൽ പുലർച്ചെ 03:30 AM IST ന് നടക്കും. ടോസ് 03:00 AM ന് നടക്കും.
മത്സരം എങ്ങനെ കാണാം?
ഏകദിന പരമ്പരയുടെ ടെലികാസ്റ്റ് അവകാശം സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിനാണ്. പരമ്പരയിലെ മത്സരങ്ങൾ സോണി ചാനലിൽ കാണാം. കൂടാതെ ലൈവ് സ്ട്രീമിംഗ് സോണി ലൈവ് ആപ്പിലും വെബ്‌സൈറ്റിലും കാണാം.
The team's sold-out summer looks set to continue with less than 500 tickets remaining for Sunday’s opening ODI against Sri Lanka at the Cello Basin Reserve in Wellington #NZvSLhttps://t.co/ZUZ3ey8b4z
— BLACKCAPS (@BLACKCAPS) January 3, 2025
ഇരു ടീമുകളിലെ സാധ്യതാ താരങ്ങള്‍
ശ്രീലങ്ക: പാത്തും നിസങ്ക, അവിഷ്‌ക ഫെർണാണ്ടോ, കുസൽ മെൻഡിസ് (വിക്കറ്റ് കീപ്പർ), ചരിത് അസ്‌ലങ്ക (ക്യാപ്റ്റൻ), കമിന്ദു മെൻഡിസ്, ദുനിത് വെലാലഗെ, ജെഫ്രി വെൻഡേഴ്‌സ്, വനിന്ദു ഹസരംഗ, അസിത ഫെർണാണ്ടോ, ലഹിരു കുമാര, സെനിത്. ലിയാനഗെ.
ന്യൂസിലൻഡ്: വിൽ യംഗ്, മാർക്ക് ചാപ്മാൻ, റാച്ചിൻ രവീന്ദ്ര, മിച്ചൽ ഹേ (വിക്കറ്റ് കീപ്പർ), ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാൻ്റ്നർ (സി), വിൽ ഒറൂർക്ക്, മാറ്റ് ഹെൻറി, ജേക്കബ് ഡഫി, നഥാൻ സ്മിത്ത്/മൈക്കൽ ബ്രേസ്വെൽ.
Also Read: ടെസ്റ്റിലെ ആദ്യ ഓവറിൽ ഇത്രയധികം റണ്‍സോ..! റെക്കോര്‍ഡിട്ട് ജയ്‌സ്വാൾ - YASHASVI JAISWAL RECORD