ETV Bharat / state

ഓടികൊണ്ടിരുന്ന ജീപ്പിന് മുകളിൽ മരം വീണു ; രണ്ട് പേർക്ക് പരിക്ക് - accident in idukki - ACCIDENT IN IDUKKI

ജീപ്പിന് മുകളിൽ മരം വീണ് രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരം അപകടം നടന്നത് ഇടുക്കി നെടുങ്കണ്ടത്ത്.

ജീപ്പിന് മുകളിൽ മരം വീണു  രണ്ട് പേർക്ക് പരിക്ക്  ACCIDENT  ഇടുക്കി
Tree Fell On Top Of The Running Jeep,2 People Were Injured (Source : ETV REPORTER)
author img

By ETV Bharat Kerala Team

Published : May 21, 2024, 8:59 AM IST

ജീപ്പിന് മുകളിൽ മരം വീണ് രണ്ട് പേർക്ക് പരിക്ക് (Source : ETV REPORTER)

ഇടുക്കി : ഓടികൊണ്ടിരുന്ന ജീപ്പിന് മുകളിൽ മരം വീണ് രണ്ട് പേർക്ക് പരിക്ക്. ഇടുക്കി നെടുങ്കണ്ടം പറത്തോട്ടിൽ ആണ് അപകടം. ഡ്രൈവർ മാരിമുത്തു, പെരിയസാമി എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ പെരിയസ്വാമി തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലാണ് മാരിമുത്തുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

കനത്ത മഴയിൽ ദുരിതത്തിലാഴ്‌ന്ന് തലസ്ഥാനം; താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് : കഴിഞ്ഞ ദിവസങ്ങളിലായി തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ തലസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. തിരുവനന്തപുരം ജില്ലയിലെ കുമാരപുരം, മുട്ടത്തറ, പൂന്തി റോഡ് എന്നിവിടങ്ങളിൽ നൂറോളം വീടുകളിൽ വെള്ളം കയറി. കല്ലിയൂർ പഞ്ചായത്തിലെ പൂങ്കുളത്ത് വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി വൈദ്യുതി ലൈനിന് മുകളിലൂടെ വീണു.

മുക്കോലയ്ക്കല്‍, അട്ടക്കുളങ്ങര, കുളത്തൂര്‍, ഉള്ളൂര്‍ എന്നീ ഭാഗങ്ങളിലും വീടുകളിൽ വെള്ളം കയറി. റോഡിലേക്ക് മരം കടപുഴകി വീണ് കാര്യവട്ടം ക്യാമ്പസിന് സമീപം ഗതാഗതം തടസപ്പെട്ടു. വിഴിഞ്ഞത്ത് ആൽമരം കടപുഴകി വീണ് മൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തേക്കുംമൂടിൽ കരിങ്കൽ മതിൽ ഇടിഞ്ഞുവീഴുകയും മരം കടപുഴകുകയും ചെയ്‌തു.

നിലവിൽ നഗരത്തിൽ മഴയ്ക്ക് അൽപം ശമനമുണ്ടെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷമാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്.

ALSO READ : കനത്ത മഴയിൽ പളളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു; മൃതദേഹം പെട്ടിയോടെ പുറത്തുവന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.