കോഴിക്കോട് : അത്തോളിയില്‍ കാര്‍ ഓട്ടോയിലിടിച്ച് വീട്ടമ്മ മരിച്ചു. ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന പന്തീരാങ്കാവ് കൊടല്‍ നടക്കാവ് സ്വദേശി മണ്ണാരംകുന്നത്ത് എലാളാത്ത് മീത്തല്‍ അജിത (56) ആണ് മരിച്ചത്. കോഴിക്കോട്ടുനിന്നും അത്തോളി ഭാഗത്തേക്ക് വരുമ്പോള്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഭര്‍ത്താവ് പുഷ്‌പാകരനും ഓട്ടോ ഡ്രൈവര്‍ വിനോദിനും പരിക്കുണ്ട്.
ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിന് കുറുകെ മറിഞ്ഞ ഓട്ടോയ്ക്കകത്തുനിന്നും, ഓടിക്കൂടിയ നാട്ടുകാരാണ് മൂന്നുപേരെയും പുറത്തെത്തിച്ചത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അജിതയുടെ ജീവൻ രക്ഷിക്കാനായില്ല.
ALSO READ: ദേശീയ പാത നിർമ്മാണത്തിനുള്ള യന്ത്ര ഭാഗങ്ങൾ നടുറോഡിൽ പൊട്ടി വീണു; നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടു