മലപ്പുറം: ഒന്നാം പിണറായി സർക്കാർ ദുർബലമാണെന്ന് എല്ലാവർക്കും അറിയാമെന്ന് പിവി അബ്‌ദുൽ വഹാബ് എംപി. ഒന്നാം പിണറായി സർക്കാർ നല്ലതായാൽ മാത്രമല്ലേ രണ്ടാം സർക്കാർ നല്ലതാണെന്ന് പറയാൻ കഴിയുകയുളളൂ. നമുക്ക് ആദ്യത്തെ സർക്കാരിൽ തന്നെ നല്ല ആഭിപ്രായമില്ല. ഒന്നാം പിണറായി സർക്കാർ ദുർബലമാണെന്ന് ഇപി പറഞ്ഞില്ലെങ്കിലും നമുക്കറിയാല്ലോ. ഇപി ജയരാജന്‍റെ ആത്മകഥ വിവാദത്തില്‍ മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംപി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉമ്മൻചാണ്ടി ഭരിച്ച ആ സമയവും പിണറായി സർക്കാരിനും അജഗജാന്തര വ്യത്യാസമാണുളളത്. പ്രിയങ്കയ്‌ക്ക് വലിയ ഭൂരിപക്ഷം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. മുൻപ് മൂന്നര ലക്ഷത്തിൽ അധികം ഭൂരിപക്ഷം ലഭിച്ചതിനാൽ തന്നെ അത് അഞ്ചിൽ എത്തിക്കുകയെന്നത് പ്രയാസമുള്ള കാര്യമല്ല. യുഡിഎഫ് ഭരണം വരണമെന്നാണ് തൻ്റെ ആഗ്രഹമെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.