ETV Bharat / state

അബ്‌ദുൾ റഹീമിന്‍റെ മോചനം ഉടൻ; അടുത്ത കോടതി സിറ്റിങ്ങില്‍ മോചന ഉത്തരവ് ഇറങ്ങും - ABDUL RAHIM RELEASE ORDER - ABDUL RAHIM RELEASE ORDER

സ്പോൺസറുടെ ചലനശേഷി നഷ്‌ടപ്പെട്ട മകന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ 18 വർഷമായി ജയിലിൽ കഴിയുന്ന അബ്‌ദുൾ റഹീമിന് ജയിൽ മോചനം ലഭിച്ച ശേഷം പത്ത് ദിവസത്തിനകം വീട്ടിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

ABDUL RAHIM RELEASE  ABDUL RAHIM CASE  അബ്‌ദുൾ റഹീം മോചനം  അബ്‌ദുൾ റഹീം സൗദി
Abdul Rahim (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 12, 2024, 9:44 AM IST

കോഴിക്കോട്: സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്‌ദുൾ റഹീമിൻ്റെ ജയിൽ മോചനം അടുത്ത ദിവസമുണ്ടാകും. വരാനിരിക്കുന്ന കോടതി സിറ്റിങ്ങില്‍ മോചന ഉത്തരവ് ഇറങ്ങുമെന്ന് റഹീമിന്‍റെ അഭിഭാഷകന്‍ കുടുംബത്തെ അറിയിച്ചു. പത്ത് ദിവസത്തിനകം റഹീമിന് വീട്ടിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

സ്പോൺസറുടെ ചലനശേഷി നഷ്‌ടപ്പെട്ട മകന്‍റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ 18 വർഷമായി അബ്‌ദുൾ റഹീം ജയിലിൽ കഴിയുകയാണ്. റഹീമിൻ്റെ മോചനത്തിനായി സമാഹരിച്ച ദയധനമായ ഒന്നര കോടി സൗദി റിയാൽ കെട്ടിവെച്ചതോടെ വധശിക്ഷ റിയാദ് ക്രിമിനൽ കോടതി റദ്ദ് ചെയ്‌തിരുന്നു.

റഹീമിൻ്റെ മോചനത്തിനായി സമാഹരിച്ച 47 കോടിയിലേറെ ഇന്ത്യൻ രൂപയിൽ നിന്നാണ് ദയധനമായ ഒന്നര കോടി സൗദി റിയാൽ നാട്ടിലെ ട്രസ്റ്റ് വിദേശകാര്യ മന്ത്രാലയത്തിന് നൽകിയത്. 2006 ൽ റിയാദിൽ ഡ്രൈവർ ജോലിക്കെത്തിയ അബ്‌ദുൾ റഹീമിൻ്റെ സ്പോൺസർ ഫായിസ് അബ്‌ദുല്ല അബ്‌ദു റഹ്‌മാൻ അൽശഹ്‌രിയുടെ മകനായ 15 കാരൻ അനസ് അൽശഹ്‌രിയാണ് കൊല്ലപ്പെട്ടത്.

ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്‌ദുൾ റഹീമിൻ്റെ പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്. അനസുമായി വാഹനത്തിൽ പോകുന്നതിനിടെ അബദ്ധത്തിൽ കഴുത്തിലെ ഉപകരണത്തിൽ അബ്‌ദുൾ റഹീമിൻ്റെ കൈ തട്ടിയതോടെ കുട്ടി മരിക്കുകയായിരുന്നു.

Also Read: അന്ന് പരിഹാസ്യനായിരുന്നവന്‍ ഇന്ന് ഹീറോ; അബ്‌ദുൽ റഹീമിന്‍റെ മോചനത്തില്‍ 'ബോചെ'യ്ക്ക് കയ്യടിച്ച് മലയാളികള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.