ETV Bharat / state

ധനകാര്യ കമ്മിഷന്‍റെ നടപടിക്രമങ്ങളിൽ പ്രധാനമന്ത്രി ഇടപെട്ടത് ഭരണഘടന വിരുദ്ധം: എ എ റഹീം എം പി - പ്രധാനമന്ത്രിക്കെതിരെ എ എ റഹീം

AA Rahim criticizes PM: പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് എഎ റഹീം എംപി. ഡിവൈഎഫ്ഐയുടെ മനുഷ്യ ചങ്ങല രാജ്യത്തിനാകെ ആവേശമാകുമെന്നും റഹീം പറഞ്ഞു.

AA Rahim against PM  interference in Finance Commission  പ്രധാനമന്ത്രിക്കെതിരെ എ എ റഹീം  ധനകാര്യ കമ്മിഷന്‍ വിഷയം
PM's interference in Finance Commission's proceedings un constitutional : A A Rahim
author img

By ETV Bharat Kerala Team

Published : Jan 20, 2024, 9:46 PM IST

കാസർകോട്: ധനകാര്യ കമ്മിഷൻ നടപടിക്രമങ്ങളിൽ പ്രധാനമന്ത്രി ഇടപെട്ടത് ഭരണഘടന വിരുദ്ധമെന്നും റിപ്പോർട്ടേഴ്‌സ് കളക്ടീവ് പുറത്തുവിട്ട വിവരം ഗൗരവകരമെന്നും എഎ റഹീം എം പി. സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറയ്ക്കാൻ പ്രാധാനമന്ത്രി സമ്മർദ്ദം ചെലുത്തിയെന്നത് സ്ഥിരീകരിച്ച വിവരമാണ് റിപ്പോർട്ടേഴ്‌സ് കളക്ടീവ് പുറത്തുവിട്ടത്. (AA Rahim criticizes PM).

കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ ധനസ്ഥിതി അട്ടിമറിച്ചു. സംസ്ഥാനങ്ങളുടെ എല്ലാ പ്രവർത്തനങ്ങളെയും ഇത് ബാധിക്കും (PM's interference in Finance Commission's proceedings). ഇതിനെതിരെ അതിശക്തമായ പ്രതിഷേധം ഉയരുമെന്നും റഹീം കാസർകോട് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. എക്‌സാലോജിക് ക്രമക്കേട് ആരോപണം ഊഹാപോഹങ്ങൾ മാത്രമാണ്(Exalogic). വീണയ്ക്കെതിരെ ഒരു കോടതിയിൽ പോലും കേസില്ല. വീണയുടെ ദൃശ്യങ്ങൾ സഹിതം മാധ്യമങ്ങൾ വാർത്ത നൽകുകയാണ്. മാധ്യമങ്ങൾ ധാർമികത പുലർത്തണണെന്നും റഹീം പറഞ്ഞു.

ഡിവൈഎഫ്ഐയുടെ മനുഷ്യ ചങ്ങല രാജ്യത്തിനാകെ ആവേശമാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിട്ടുണ്ട്. ഐതിഹാസിക സമരമായി ഇത് മാറുമെന്നും റഹീം പറഞ്ഞു. കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല കാസർകോട്‌ റെയിൽവേ സ്റ്റേഷനു മുന്നിൽ നിന്നാരംഭിച്ച് തിരുവനന്തപുരത്ത്‌ രാജ്‌ഭവൻ വരെയാണുണ്ടാകുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.