ETV Bharat / state

ഷിരൂരിലെ മണ്ണിടിച്ചില്‍; ഗംഗാവാലി നദിയില്‍ ട്രക്ക് കണ്ടെത്തി - TRUCK LOCKATED Gangavalley River - TRUCK LOCKATED GANGAVALLEY RIVER

ഷിരൂരിലെ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട ഒരു ട്രക്ക് നദിയില്‍ കണ്ടെത്തി. വാഹനം പുറത്തെത്തിക്കാനുള്ള ശ്രമം ഊര്‍ജിതം.

Shirur Landslide  landslide victim Arjun  ഷിരൂരിലെ മണ്ണിടിച്ചില്‍  ഗംഗാവാലി നദിയില്‍ ട്രക്ക് കണ്ടെത്തി
Search Operation In Shirur (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 24, 2024, 4:47 PM IST

Updated : Jul 24, 2024, 10:05 PM IST

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു (ETV Bharat)

ബെംഗളൂരു: മണ്ണിടിച്ചിലുണ്ടായ ഷിരൂരിലെ ഗംഗാവാലി നദിയില്‍ ഒരു ട്രക്ക് കണ്ടെത്തിയതായി കര്‍ണാടകയിലെ റവന്യൂ മന്ത്രി കൃഷ്‌ണ ബൈര ഗൗഡ. ട്രക്ക് അല്‍പ്പസമയത്തിനകം പുറത്തെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. നാവിക സേനയെ ഇതിനായി നിയോഗിച്ചു. മേല്‍ നടപടികള്‍ സംബന്ധിച്ച തീരുമാനമെടുക്കുവാനായി ജില്ലാഭരണകൂടം ഉന്നതതലയോഗം ചേരുകയാണ്.

തീര സംരക്ഷണ സേനയുടെ ഒരു ഹെലികോപ്‌റ്ററും രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചിട്ടുണ്ട്. ട്രക്ക് കരയ്‌ക്ക് എത്തിക്കാന്‍ ബ്ലൂം എസ്‌കവേറ്റര്‍ ഉപയോഗിക്കും. ഐബോഡ് സംവിധാനം ഉപയോഗിച്ചും ഇവിടെ തെരച്ചില്‍ നടത്തുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. ട്രക്ക് കണ്ടെത്തിയതായി സ്ഥിരീകരിച്ച് കൃഷ്‌ണ ബൈര ഗൗഡ വാര്‍ത്താക്കുറിപ്പിറക്കി. ജില്ല പൊലീസ് മേധാവിയും ഇക്കാര്യം സ്ഥിരീകരിച്ചു.

SHIRUR LANDSLIDE  LANDSLIDE VICTIM ARJUN  ഷിരൂരിലെ മണ്ണിടിച്ചില്‍  ഗംഗാവാലി നദിയില്‍ ട്രക്ക് കണ്ടെത്തി

ട്രക്ക് മുങ്ങിയത് തലകീഴായെന്ന് ഉത്തരകന്നഡ എസ്‌പി എം. നാരായണ. തെരച്ചില്‍ നാലളെ ഫലം കാണുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്‌ണ സെയില്‍. മാധ്യമങ്ങള്‍ പ്രദേശത്ത് നിന്ന് മാറി നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇന്ന് രാത്രി പത്ത് വരെ തെരച്ചില്‍ തുടരും. ഡ്രോണുകള്‍ അടക്കം നാളെ രക്ഷാദൗത്യത്തിന് ഉപയോഗിക്കും. തെരച്ചില്‍ നാളെ ലക്ഷ്യം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളെ മാധ്യമങ്ങള്‍ക്ക് പ്രദേശത്ത് പ്രവേശനത്തിന് അനുമതിയുണ്ടാകില്ല.

മുങ്ങല്‍ വിദഗ്ദ്ധര്‍ ഇറങ്ങി പരിശോധന നടത്തും. ആദ്യ ദൗത്യം അര്‍ജുന്‍ ക്യാബിനിലുണ്ടോയെന്ന് ഉറപ്പിക്കും. പിന്നീട് അര്‍ജുനെ പുറത്തെടുക്കും. തുടര്‍ന്ന് മുങ്ങല്‍ വിദഗദ്ധര്‍ ലോറിയില്‍ കൊളുത്തുകള്‍ ഉറപ്പിക്കും. തുടര്‍ന്നാകും ഭാരഉപകരണങ്ങള്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തുക. ഇതിനായി പ്ലാറ്റ് ഫോം ഒരുക്കും. കര്‍മ്മ പരിപാടികളുമായി കര നാവികസേനകള്‍. ഗംഗാവലി നദിയിലെ ജലനിരപ്പ് ഉയരുന്നതും കാറ്റും മഴയും തെരച്ചിലിന് തടസം സൃഷ്‌ടിക്കുന്നുവെന്ന് ജില്ല കളക്‌ടര്‍ ലക്ഷ്‌മി പ്രിയ പറഞ്ഞു. മഴ കനത്തതോടെ രക്ഷാപ്രവര്‍ത്തകര്‍ മടങ്ങി. ബോട്ടിലെ ഉപകരണങ്ങളും നീക്കി. ലോറിയുള്ളത് കരയ്ക്കും മണ്‍കൂനയ്ക്കും ഇടയിലെന്നാണ് സൂചന.

ജൂലൈ 16നാണ് ഷിരൂരില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. കന്യാകുമാരി-പനവേൽ ദേശീയപാത 66ൽ മംഗളൂരു-ഗോവ റൂട്ടിലായിരുന്നു അപകടം. മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായി കഴിഞ്ഞ ദിവസങ്ങളിലായി തെരച്ചില്‍ പുരോഗമിക്കുകയാണ്. അതിനിടെയാണ് നദിയില്‍ നിന്നും ട്രക്ക് കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

Also Read: അര്‍ജുനും ലോറിയും പുഴയില്‍ ഇല്ല; ഷിരൂരില്‍ മണ്ണ്‌ നീക്കി രക്ഷാപ്രവര്‍ത്തനം, നാവിക സേന സംഭവ സ്ഥലത്തേക്ക്

Last Updated : Jul 24, 2024, 10:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.