പത്തനംതിട്ട : ചിറ്റാറിൽ ഏഴാം ക്ലാസുകാരി നിരന്തര പീഡനത്തിനിരയായ സംഭവത്തില്‍ യുവാവ് അറസ്‌റ്റില്‍ (7th Class Girl Molested In Chittar). പ്രതി പെണ്‍കുട്ടിയെ മാസങ്ങളായി പീഡിപ്പിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ കൗണ്‍സിലിംഗിന് വിധേയയായപ്പോഴാണ് പീഡന വിവരം വെളിപ്പെടുത്തിയത്
വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ഇയാള്‍ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതിന് പിന്നാലെയാണ് ഇയാളെ കസ്‌റ്റഡിയില്‍ എടുത്തത്. പ്രതിയെ ഇന്നലെ (22-02-2024) വൈകിട്ടാണ് കസ്‌റ്റഡിയിലെടുത്തത് (The Culprit Got Arrested).
യുവാവ് അറസ്‌റ്റില്‍ : ഇടുക്കി അടിമാലിയിൽ പതിനാല് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്‌റ്റിൽ (Yong Man Arrested For Raping Minor Girl In Idukki). കേസിൽ ആറ് പ്രതികളാണുള്ളത്. പോക്സോ വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ അടിമാലി പൊലീസ് കേസെടുത്തത്. സമൂഹമാധ്യമമായ ഇൻസ്‌റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. ഫെബ്രുവരി നാലാം തീയതി പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് വീട്ടുകാരുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കോതമംഗലത്ത് നിന്നാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് രണ്ടുവർഷത്തിനിടെ പല തവണയായി ആറുപ്രതികൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി പെൺകുട്ടി മൊഴി നൽകിയത്. കേസിൽ പ്രായപൂർത്തിയാകാത്ത അടിമാലി സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. എറണാകുളം ജില്ലയിലെ പൂയംകുട്ടി സ്വദേശികളായ രണ്ടുപേരും മലപ്പുറം സ്വദേശിയും പെൺകുട്ടിയെ ഉപദ്രവിച്ചതായാണ് റിപ്പോർട്ട്. പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് അടിമാലി പൊലീസ്.