ETV Bharat / state

ചികിത്സയിലിരിക്കെ അഞ്ച് വയസുകാരന്‍ മരിച്ചു; അസ്വഭാവിക മരണത്തിന് കേസ്

author img

By ETV Bharat Kerala Team

Published : Feb 2, 2024, 1:50 PM IST

Updated : Feb 2, 2024, 2:28 PM IST

വ്യാഴാഴ്‌ച (01.02.24) സ്‌കൂളില്‍ കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ അഞ്ച് വയസുകാരന്‍ ചികിത്സയിലിരിക്കെ മരിച്ചു. ആശുപത്രിക്കെതിരെ കുടുംബം.

5 Year Old Boy Death Pathanamthitta  Child Dies Undergoing Treatment  അഞ്ച് വയസുകാരന്‍ മരിച്ചു  ചികിത്സ പിഴവ്
5 Year Old Boy Death Pathanamthitta

പത്തനംതിട്ട: സ്‌കൂളില്‍ കളിക്കുന്നതിനിടെ വീണ് കൈയ്‌ക്ക് പരിക്കേറ്റ് ചികിത്സയിലിരുന്ന അഞ്ച് വയസുകാരന്‍ മരിച്ചു. റാന്നി പ്ലാങ്കമൺ ഗവണ്‍മെന്‍റ് എൽ പി സ്‌കൂൾ വിദ്യാർത്ഥി ആരോൺ വി വർഗീസാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ചികിത്സ പിഴവാണ് മരണകാരണമെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു (5 Year Old Boy Dies After Treatment For Arm Fracture In Pathanamthitta).

ഇന്നലെയാണ് (ഫെബ്രുവരി 1) സ്‌കൂളില്‍ വച്ച് കളിക്കുന്നതിനിടെ അഞ്ച് വയസുകാരന് വീണ് പരിക്കേറ്റത്. കുട്ടിയുടെ വലത് കൈമുട്ടിന്‍റെ ഭാഗത്ത് വേദനയുണ്ടായിരുന്നു. വീട്ടിലെത്തിയ ശേഷം വൈകുന്നേരത്തോടെ അമ്മയും അയൽവാസിയായ സ്ത്രീയും ചേർന്നാണ് കുട്ടിയെ റാന്നിയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

പരിശോധനയില്‍ കുട്ടിയുടെ കൈയ്‌ക്കുഴ തെറ്റിയിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കെെക്കുഴ പിടിച്ചിടുമ്പോള്‍ അനസ്‌തേഷ്യ നൽകിയാണ് ചെയ്യുന്നതെന്നും അതിനിടെ ആരോണിന്‍റെ രക്തത്തില്‍ ഓക്‌സിജന്‍റെ അളവ് കുറഞ്ഞതിനെ തുടർന്ന് ശാരീരിക അസ്വസ്ഥത നേരിട്ടെന്നും അധികൃതർ പറഞ്ഞു. തുടര്‍ന്ന് കുട്ടിയെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അവിടെ വച്ച് രാത്രി പത്ത് മണിയോടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. കൃത്യമായ പരിശോധനകള്‍ ഇല്ലാതെ കുട്ടിയ്‌ക്ക് അനസ്തേഷ്യ നല്‍കുകയായിരുന്നെന്നും ഇതാണ് അഞ്ച് വയസുകാരന്‍റെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. കുട്ടി ചികിത്സയില്‍ കഴിഞ്ഞ ആശുപത്രിക്കെതിരെ കൂടുതല്‍ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും കേസില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുക.

Also Read : തെരുവുനായ ആക്രമണത്തില്‍ ഒരു വയസുകാരന് ദാരുണാന്ത്യം ; ദമ്പതികള്‍ക്ക് നഷ്‌ടമാകുന്നത് മൂന്നാമത്തെ കുഞ്ഞിനെ

Last Updated : Feb 2, 2024, 2:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.