ETV Bharat / state

വയനാട് ഉരുൾപൊട്ടൽ: 401 ഡിഎൻഎ പരിശോധന പൂർത്തിയായി; കൂടുതൽ അഴുകിയവയുടെ ഡിഎൻഎ ഫലം വൈകും - DNA test of Landslide victims - DNA TEST OF LANDSLIDE VICTIMS

വയനാട് ഉരുൾപൊട്ടലിലെ തെരച്ചിലില്‍ ലഭിച്ച 401 മൃതദേഹങ്ങളുടെയും ശരീര ഭാഗങ്ങളുടെയും ഡിഎൻഎ പരിശോധന പൂർത്തിയായി.

WAYANAD LANDSLIDE VICTIMS DNA  WAYANAD MUNDAKKAI LANDSLIDE  ഉരുൾപൊട്ടൽ ഡിഎൻഎ പരിശോധന  വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ
Landslide affected area (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 14, 2024, 9:25 AM IST

കോഴിക്കോട്: വയനാട് ഉരുൾപൊട്ടലിൽ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ഉൾപ്പെടെ 401 ഡിഎൻഎ പരിശോധന പൂർത്തിയായി. ഇതിൽ 349 ശരീര ഭാഗങ്ങൾ 248 പേരുടേതാണെന്ന് തിരിച്ചറിഞ്ഞു. 121 പുരുഷന്മാരും 127 സ്‌ത്രീകളെയുമാണ് തിരിച്ചറിഞ്ഞത്. 437 ശരീര ഭാഗങ്ങൾ ആണ് ഇതുവരെ കണ്ടെത്തിയത്.

കൂടുതൽ അഴുകിയ ശരീര ഭാഗങ്ങളുടെ ഡിഎൻഎ ഫലം ഇനിയും വൈകും. ബന്ധുക്കളുടെ ഡിഎൻഎയുമായി ഒത്തുനോക്കി ആളെ തിരിച്ചറിയലാണ് അടുത്ത ഘട്ടം. 119 രക്ത സാമ്പിൾ ആണ് ഇതിനായി ശേഖരിച്ചത്. ഈ ഫലം കൂടി കിട്ടിയാൽ മരിച്ചവരുടെ എണ്ണത്തിലും ഇവരുടെ വിവരങ്ങളിലും വ്യക്തത വരും. സർക്കാർ കണക്കിൽ ഇതുവരെ 231 ആണ് മരണമാണ് സ്ഥിരീകരിച്ചത്. 128 പേരെ കാണാതായിട്ടുണ്ട്.

ഉരുൾപൊട്ടൽ ഡിഎൻഎ ഫലം നിർണായമാവുകയാണ്. മൃതദേഹം തിരിച്ചറിയുന്നതിനൊപ്പം കാണാതായവരുടെ പട്ടിക പുതുക്കുന്നതിനും ഇത് ഉപകരിക്കും. ദുരന്തത്തിന് ഇരയായവരെ വാടക വീടുകളിലേക്ക് മാറ്റുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. വാടക വീടുകൾ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മരിച്ചവരുടെയും നഷ്‌ടപ്പെട്ട സ്വത്തിന്‍റെയും അവകാശികളാരെന്ന് ഉറപ്പാക്കാനുള്ള നിയമ പ്രശ്‌നത്തിനും ഉടൻ പരിഹാരം കണ്ടെത്തും.

Also Read : 'മൃതദേഹങ്ങളല്ല ലഭിച്ചത്, കയ്യും തലയും ചിതറിയ ആന്തരികാവയവങ്ങളും...'; വയനാട് റെസ്‌ക്യൂ ടീം മേധാവി ഇടിവി ഭാരതിനോട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.