ETV Bharat / state

ക്രിസ്‌മസും ന്യൂയറും അടുത്തതോടെ വ്യാപകമായി ലഹരി വില്‍പന; കോഴിക്കോട് 20 ലക്ഷം വില വരുന്ന എംഡിഎംഎയുമായി പിടിയിലായത് 4 പേര്‍ - KOZHIKODE MDMA CASES

രണ്ട് ഇടങ്ങളിലായി പിടികൂടിയത് 580 ഗ്രാം എംഡിഎംഎ.

MDMA SEIZED IN KOZHIKODE  4 ARRESTED FOR SELLING MDMA  കോഴിക്കോട് എംഡിഎംഎ അറസ്റ്റ്  CHRISTMAS NEW YEAR MDMA SALE
Four Arrested With MDMA (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 11, 2024, 6:46 AM IST

കോഴിക്കോട് : ക്രിസ്‌മസും ന്യൂയറും അടുത്തതോടെ വ്യാപകമായി ലഹരി വല്‍പന നടക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡാൻസാഫിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ 20 ലക്ഷത്തിലേറെ വില വരുന്ന എംഡിഎംഎ പിടികൂടി. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയുടെ സമീപത്ത് വച്ചും മെഡിക്കൽ കോളജിനു സമീപത്തെ ലോഡ്‌ജിന്‍റെ പരിസരത്ത് വച്ചുമാണ് എംഡിഎംഎ പിടികൂടിയത്. രണ്ട് ഇടങ്ങളിലായി പിടികൂടിയത് 580 ഗ്രാം എംഡിഎംഎ ആണ്. എൻഡിഎംഎ എത്തിച്ച ഒരു യുവതി അടക്കം നാല് പേരെ കസ്റ്റഡിയിലെടുത്തു.

ഇന്നലെ (ഡിസംബര്‍ 10) പുലർച്ചെയാണ് കോഴിക്കോട് മാങ്കാവ് മിനി ബൈപ്പാസിലെ മിംസ് ആശുപത്രി പരിസരത്ത് വച്ച് ആദ്യം രണ്ടു പേരെ പിടികൂടിയത്. കോഴിക്കോട് കുറ്റിച്ചിറ സ്വദേശികളായ സി എ മുഹമ്മദ്, ജാസം അറഫത്ത് എന്നിവരാണ് പിടിയിലായത്. ബെംഗളൂരിൽ നിന്നും എംഡിഎംഎ കോഴിക്കോട് എത്തിച്ച് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് ഇരുവരും. ഇവരിൽ നിന്ന് 330 ഗ്രാം എംഡിഎംഐ ആണ് കണ്ടെടുത്തത്.

പിന്നീട് രാവിലെ ഒൻപത് മണിയോടെ ഡാൻസാഫിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പരിസരത്തെ ലോഡ്‌ജിന് സമീപത്തു വച്ച് നടത്തിയ പരിശോധനയിലാണ് മംഗലാപുരം സ്വദേശിനിയായ യുവതിയേയും ഫറോക്ക് സ്വദേശിയായ യുവാവിനെയും കസ്റ്റഡിയിലെടുത്തത്. ഫറോക്ക് കോടമ്പുഴ സ്വദേശി ഫജീർ (37) മംഗലാപുരം സ്വദേശിനിയായ ഷാഹിദ (31) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഭാര്യയും ഭർത്താവും എന്ന നിലയിൽ ഇവിടെയെത്തി മുറിയെടുത്ത് ആവശ്യക്കാർക്ക് ലഹരി വിൽപന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.

കർണാടകയിൽ നിന്നും എത്തിച്ചതാണ് ഇവരിൽ നിന്ന് പിടികൂടിയ എംഡിഎംഎ. മുൻപും സമാനമായ കേസിൽ ഉൾപ്പെട്ടയാളാണ് ഫജീർ. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഇരുവരെയും കോടതിയിൽ ഹാജരാക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇരുസ്ഥലങ്ങളിലും പരിശോധനകൾക്ക് മെഡിക്കൽ കോളജ് പൊലീസിൽ ഇൻസ്പെക്‌ടർ ജിജീഷ്, ഡാൻസാഫ് എസ്ഐമാരായ ഇ മനോജ്, അബ്‌ദുൽ റഹ്മാൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ അഖിലേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ എം സരുൺകുമാർ, എം ഷിനോജ്, എം കെ ലതീഷ്, പി അഭിജിത്ത്, എൻ കെ ശ്രീശാന്ത്, കെഎം മുഹമ്മദ് മഷ്ഹൂർ, പി കെ ബിനീഷ് എന്നിവർ നേതൃത്വം നൽകി.

Also Read: കോഴിക്കോട് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.