കോഴിക്കോട്: കാജുക്കാഡോ കരാട്ടെ മാർഷൽ ആർട്‌സ് അക്കാദമിക്ക് ഇപ്പോൾ റെക്കോഡുകളുടെ വിജയത്തിളക്കമാണ്. ഒറ്റ ദിവസം മൂന്ന് റെക്കോഡുകളിട്ട് അച്‌ഛന്‍റെയും മകളുടെയും ശിക്ഷ്യയുടെയും മാസ്‌മരിക പ്രകടനമാണ് ഈ തിളക്കത്തിന് പിന്നില്‍. അക്കാദമിയിലെ പരിശീലകനായ സൻസായി അജീഷ് കുമാറും, മകൾ അരുന്ധതി അജീഷും, ശിക്ഷ്യയായ കെ കെ അനാമികയും ആണ് വേൾഡ് റെക്കോഡിൻ്റെ നെറുകയിലെത്തിയത്.
350 ബൈക്കുകളും അഞ്ച് കാറുകളും ശരീരത്തിലൂടെ കയറ്റിയിറക്കിയാണ് അജീഷ് കുമാർ ഇന്‍റർനാഷണൽ വേൾഡ് റെക്കോഡ് ഇട്ടത്. മകൾ അരുന്ധതിയാകട്ടെ 400 ടൈലുകൾ പൊട്ടിച്ചുകൊണ്ടാണ് റെക്കോഡിന് ഉടമയായത്. ശിക്ഷ്യയായ അനാമിക 120 മൺകുടങ്ങൾ കാലുകൊണ്ട് പൊട്ടിച്ചാണ് ഇൻറർനാഷണൽ ബുക്ക് ഓഫ് വേൾഡ് റെക്കോഡ് നേടിയത്. എലത്തൂരിലെ സിഎംസി ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടാണ് മൂന്ന് റെക്കോഡുകൾക്കും സാക്ഷ്യം വഹിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഏറെ വെല്ലുവിളിയുള്ള പ്രകടനത്തിലൂടെ റെക്കോഡുകൾ നേടിയത് വഴി മൂന്നുപേരും അഭിമാനകരമായ നേട്ടമാണ് കൈവരിച്ചത്. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനാണ് പരിപാടി ഉദ്ഘാടനം ചെയ്‌തത്. മന്ത്രി മൂന്നുപേരുടെയും പ്രകടനത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്‌തു. നിരവധി പേരാണ് ഗൗണ്ടിൽ റെക്കോഡ് പ്രകടനം കാണാൻ എത്തിയത്. മെയ്ക്കരുത്തിന്‍റെയും കൈ കാൽ കരുത്തിന്‍റെയും മികവിലൂടെ കരാട്ടെ ലോകത്തിന് അഭിമാനകരമായ നേട്ടമാണ് മൂവരും ചേർന്ന് കാഴ്‌ചവെച്ചത്.