തിരുവനന്തപുരം: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയ പരിധി ഇന്ന് (4-4-2024) അവസാനിച്ചപ്പോൾ സംസ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് 290 സ്ഥാനാര്‍ഥികള്‍. 499 നാമനിർദേശ പത്രികകളാണ് ഇതുവരെ ലഭിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
നാളെ (5-4-2024) നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന നടക്കും. ഏപ്രില്‍ 8-ന് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാര്‍ഥി പട്ടികയ്ക്ക് രൂപമാകും.
ഇതുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ള സ്ഥാനാര്‍ത്ഥികളുടെ മണ്ഡലം തിരിച്ചുള്ള കണക്കുകള്‍
- തിരുവനന്തപുരം-22
- ആറ്റിങ്ങല്‍-14
- കൊല്ലം-15
- പത്തനംതിട്ട-10
- മാവേലിക്കര-14
- ആലപ്പുഴ-14
- കോട്ടയം-17
- ഇടുക്കി-12
- എറണാകുളം-14
- ചാലക്കുടി-13
- തൃശൂര്‍-15
- ആലത്തൂര്‍-8
- പാലക്കാട്-16
- പൊന്നാനി-20
- മലപ്പുറം-14
- കോഴിക്കോട്-15
- വയനാട്- 12
- വടകര-14
- കണ്ണൂര്‍-18
- കാസര്‍കോട്-13
തിരുവനന്തപുരം മണ്ഡലത്തിലാണ് ഇതുവരെ ഏറ്റവും അധികം സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത് (22). ഏറ്റവും കുറവ് പത്രിക സമര്‍പ്പണം ആലത്തൂരിലാണ്(8). മാര്‍ച്ച് 28-ന് ആണ് സംസ്ഥാനത്ത് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിച്ചത്. പത്രിക സമര്‍പ്പണത്തിന്‍റെ അവസാന ദിവസമായ വ്യാഴാഴ്‌ച 252 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.