ETV Bharat / state

ക്ഷേത്രക്കുളത്തിൽ നീന്തുന്നതിനിടെ പടവില്‍ തലയടിച്ചു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം - BOY DROWNED TO DEATH

കുട്ടി കുളത്തിലേക്ക് ചാടി നീന്തുമ്പോൾ വെള്ളത്തിനടിയിലെ കുളപ്പടവിൽ തലയടിച്ച് പരിക്കേൽക്കുകയായിരുന്നു. പുറത്തെടുത്തത് ഫയർഫോഴ്‌സിന്‍റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ

DROWNING DEATH  SWIMMING DEATH AZCHAVATTAM TEMPLE  ആഴ്‌ചവട്ടം ശിവക്ഷേത്ര കുളം മരണം  കോഴിക്കോട് മുങ്ങി മരണം
BOY DIES DROWNING (source: ETV Bharat)
author img

By ETV Bharat Kerala Team

Published : May 24, 2024, 4:35 PM IST

കോഴിക്കോട്: ആഴ്‌ചവട്ടം ശിവക്ഷേത്ര കുളത്തിൽ സുഹൃത്തുക്കളുടെ ഒന്നിച്ച് കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ആഴ്‌ചവട്ടം ദ്വാരകയിൽ സഞ്ജയ് കൃഷ്‌ണ(14) ആണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് സംഭവം.

കുളത്തിലേക്ക് ചാടി നീന്തുമ്പോൾ വെള്ളത്തിനടിയിലെ കുളപ്പടവിൽ തലയടിച്ച് പരിക്കേൽക്കുകയായിരുന്നു. വെള്ളത്തിലേക്ക് ചാടിയതിന് ശേഷം പൊങ്ങി വരുന്നത് കാണാത്തതിനെ തുടർന്ന് ബീച്ച് ഫയർ യൂണിറ്റിൽ വിവരം അറിയിച്ചു. ഫയർഫോഴ്‌സിന്‍റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

ALSO READ: കേരളത്തിൽ വേനൽ മഴ ശക്തം; ജനങ്ങൾ ജാഗ്രത നിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രി കെ രാജൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.