ETV Bharat / sports

'ഒന്നും പറയാനില്ല, എല്ലാം ചെയ്‌തുകാണിച്ചിട്ടുണ്ട്' ; ഡക്കറ്റിന്‍റെ ബാസ് ബോള്‍ പരാമര്‍ശത്തിന് ജയ്‌സ്വാളിന്‍റെ 'മാസ്' മറുപടി - Yashasvi Jaiswal

ടെസ്റ്റ് മത്സരങ്ങളില്‍ യശസ്വി ജയ്സ്വാള്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്തുന്നതിനുള്ള ക്രെഡിറ്റ് ഇംഗ്ലണ്ടിന് അര്‍ഹതപ്പെട്ടതായിരുന്നുവെന്നാണ് ബെൻ ഡക്കറ്റ് പറഞ്ഞത്.

Yashasvi Jaiswal Yashasvi Jaiswal On Ben Duckett Ben Duckett Bazball Remark  India vs England 2024  Yashasvi Jaiswal Stats vs England Yashasvi Jaiswal First Reaction On Ben Ducket Bazball Remark
Yashasvi Jaiswal
author img

By ETV Bharat Kerala Team

Published : Mar 14, 2024, 11:03 AM IST

മുംബൈ : ബെൻ ഡക്കറ്റിന്‍റെ (Ben Duckett) ബാസ്ബോള്‍ പരാമര്‍ശത്തെ കുറിച്ച് ഒന്നും പറയാനില്ലെന്ന് ഇന്ത്യൻ യുവതാരം യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal). അടുത്തിടെ അവസാനിച്ച ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചയായ ഡക്കറ്റിന്‍റെ പരാമര്‍ശം.

മത്സരത്തില്‍ ഇന്ത്യൻ താരം യശസ്വി ജയ്‌സ്വാള്‍ ഇരട്ട സെഞ്ച്വറി നേടിയിരുന്നു. ഇതിന് പിന്നാലെ ജയ്സ്വാള്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ ബാസ്‌ബോള്‍ ശൈലിയില്‍ റണ്‍സ് കണ്ടെത്തുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. മറ്റ് ടീമുകളും ബാസ്ബോള്‍ ശൈലി പിന്തുടരുന്നതിന്‍റെ ക്രെഡിറ്റ് ഇംഗ്ലണ്ടിന് അര്‍ഹതപ്പെട്ടതാണെന്നുമായിരുന്നു ഡക്കറ്റ് അഭിപ്രായപ്പെട്ടത്.

ഡക്കറ്റിന്‍റെ ഈ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. മുൻ ഇംഗ്ലണ്ട് താരം നാസര്‍ ഹുസൈൻ ഉള്‍പ്പടെയുള്ള പ്രമുഖരും ഇംഗ്ലീഷ് ഓപ്പണര്‍ക്കെതിരെ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ കാര്യത്തില്‍ യശസ്വി ജയ്‌സ്വാള്‍ ആദ്യമായി പ്രതികരിച്ചിരിക്കുന്നത്.

'ഡക്കറ്റിന്‍റെ പരാമര്‍ശത്തെ കുറിച്ച് സംസാരിക്കാൻ എനിക്ക് താത്‌പര്യമില്ല. ഗ്രൗണ്ടില്‍ എനിക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളെല്ലാം ചെയ്യാനാണ് പലപ്പോഴും എന്‍റെ ശ്രമം. എനിക്ക് പറയാനുള്ള കാര്യങ്ങളും അതിലൂടെയാണ് ഞാൻ നല്‍കുന്നത്'- ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു ജയ്‌സ്വാളിന്‍റെ പ്രതികരണം.

അതേസമയം, അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പൻ ഫോമിലാണ് യശസ്വി ജയ്‌സ്വാള്‍ റണ്‍സ് അടിച്ചുകൂട്ടിയത്. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കുന്നതില്‍ നിര്‍ണായക പങ്കാണ് ജയ്സ്വാള്‍ വഹിച്ചത്. പരമ്പരയിലെ അഞ്ച് മത്സരങ്ങളിലെ ഒൻപത് ഇന്നിങ്‌സുകളില്‍നിന്നായി 712 റണ്‍സ് ജയ്‌സ്വാള്‍ നേടി. ഇംഗ്ലണ്ടിനെതിരെ ഇത്തരത്തില്‍ ഒരു പ്രകടനം നടത്താൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ജയ്‌സ്വാള്‍ അഭിപ്രായപ്പെട്ടു.

'മികച്ച അനുഭവമായിരുന്നു ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നിന്നും ലഭിച്ചത്. ആ പ്രകടനങ്ങളില്‍ ഞാൻ സന്തോഷവാനാണ്. പക്ഷെ, ഇനിയും കൂടുതല്‍ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എന്‍റെ ആഗ്രഹം.

Also Read : കോലിയുടെ സ്ഥാനം ചോദ്യം ചെയ്യുന്നവര്‍ വെറും കണ്ടം കളിക്കാര്‍ : വിമര്‍ശനവുമായി മുന്‍ പാക് താരം

അതിലൂടെ ടീമിന് വേണ്ടി ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാൻ സാധിക്കും. നാളെ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്കറിയില്ല. അതുകൊണ്ടുതന്നെ ഞാൻ ഭാവിയെ കുറിച്ച് കൂടുതല്‍ ചിന്തിക്കാറില്ല. ഒരു സമയം ഞാൻ കളിക്കുന്ന മത്സരം ഏതാണോ അതിനെ കുറിച്ച് മാത്രം ചിന്തിക്കാനാണ് ആഗ്രഹിക്കുന്നത്'- യശസ്വി ജയ്‌സ്വാള്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.