ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയിലും ടീം ഇന്ത്യയ്‌ക്ക് തിരിച്ചടി (WTC 2023-25 Points Table). ഐസിസി പുറത്തുവിട്ട പുതിയ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ (India Ranking In WTC 2023-25 Points Table). ബംഗ്ലാദേശിനും പിന്നിലാണ് നിലവില്‍ ഇന്ത്യയുടെ സ്ഥാനം.
-
Australia remain on top of the #WTC25 table despite defeat at the Gabba, West Indies climb up to seventh 📈
— ESPNcricinfo (@ESPNcricinfo) January 28, 2024 " class="align-text-top noRightClick twitterSection" data="
India slide from second to fifth after England's superb win in Hyderabad 📉#AUSvWI #INDvENG pic.twitter.com/LqefJ8DKIk
">Australia remain on top of the #WTC25 table despite defeat at the Gabba, West Indies climb up to seventh 📈
— ESPNcricinfo (@ESPNcricinfo) January 28, 2024
India slide from second to fifth after England's superb win in Hyderabad 📉#AUSvWI #INDvENG pic.twitter.com/LqefJ8DKIkAustralia remain on top of the #WTC25 table despite defeat at the Gabba, West Indies climb up to seventh 📈
— ESPNcricinfo (@ESPNcricinfo) January 28, 2024
India slide from second to fifth after England's superb win in Hyderabad 📉#AUSvWI #INDvENG pic.twitter.com/LqefJ8DKIk
43.33 പോയിന്‍റ് ശരാശരിയിലാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകളാണ് പുതുക്കിയ പോയിന്‍റ് പട്ടിക പ്രകാരം നിലവില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍. 50 പോയിന്‍റ് ശരാശരിയാണ് നാല് ടീമുകള്‍ക്കും.
2023-25 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ അഞ്ച് മത്സരങ്ങളാണ് ടീം ഇന്ത്യ കളിച്ചത്. അതില്‍, രണ്ട് ജയം മാത്രമാണ് ടീമിന് നേടാനായത്. രണ്ട് തോല്‍വിയും ഒരു സമനിലയുമാണ് ഇന്ത്യയുടെ അക്കൗണ്ടില്‍.
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 28 റണ്‍സിന്‍റെ തോല്‍വിയാണ് ടീം ഇന്ത്യ വഴങ്ങിയത്. ഹൈദരാബാദില്‍ 231 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ പോരാട്ടം 208 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഏഴ് വിക്കറ്റ് നേടിയ ടോം ഹാര്‍ട്‌ലിയാണ് മത്സരത്തില്‍ ഇന്ത്യയെ തകര്‍ത്തത് (India vs England 1st Test Result).
അതേസമയം, വെസ്റ്റ് ഇന്‍ഡീസിനോട് രണ്ടാം മത്സരം പരാജയപ്പെട്ടെങ്കിലും ഓസ്‌ട്രേലിയ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 10 മത്സരങ്ങളില്‍ നിന്നും ആറ് ജയങ്ങളാണ് നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ സ്വന്തമാക്കിയിട്ടുള്ളത്.
പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് വെസ്റ്റ് ഇന്‍ഡീസ്. നാല് മത്സരങ്ങളില്‍ നിന്നും ഒരു ജയവും ഒരു സമനിലയും രണ്ട് തോല്‍വിയും പക്കലുള്ള വിന്‍ഡീസിന് 33.33 പോയിന്‍റ് ശരാശരിയാണുള്ളത്. ഇന്നലെ, ഗാബയില്‍ അവസാനിച്ച മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ എട്ട് റണ്‍സിന്‍റെ ആവേശകരമായ ജയമായിരുന്നു വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയത്.
216 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസ്‌ട്രേലിയയുടെ പോരാട്ടം 207 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നേടിയ ഷമാര്‍ ജോസഫിന്‍റെ (Shamar Joseph) പ്രകടനമായിരുന്നു മത്സരത്തില്‍ വിന്‍ഡീസിന് ചരിത്രജയം സമ്മാനിച്ചത് (Australia vs West Indies 2nd Test Result).