ETV Bharat / sports

ഒരോവറില്‍ 39 റണ്‍സ്, ടി20യില്‍ സമോവ താരത്തിന്‍റെ ആറാട്ട്, ഇതെങ്ങനെ സംഭവിച്ചു? - Yuvraj Singh Record Broken - YUVRAJ SINGH RECORD BROKEN

ലോകകപ്പ് 2026 യോഗ്യതാ മത്സരത്തില്‍ വനുവാഡുവിനെതിരെ ഡാരിയസ് വീസ്സറിന്‍റെ ആറാട്ട്. 62 പന്തിൽ 132 റൺസ് നേടി സമോവയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോഡും ഡാരിയസിന്‍റെ പേരിലായി.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റ്  യുവരാജ് സിങ്  ഡാരിയസ് വീസ്സര്‍  ലോകകപ്പ് 2026 യോഗ്യതാ മത്സരം
ഇന്ത്യയുടെ യുവരാജ് സിംഗും സമോവയുടെ ഡാരിയസ് വീസ്സറും (IANS)
author img

By ETV Bharat Sports Team

Published : Aug 20, 2024, 3:34 PM IST

ന്യൂഡല്‍ഹി: 2007ലാണ് ഇന്ത്യന്‍ താരം യുവരാജ് സിങ് ഓരോവറില്‍ ആറ് സിക്‌സറുകള്‍ പറത്തി ലോക റെക്കോര്‍ഡ് നേടിയത്. എന്നാല്‍ എന്നാല്‍ ടി20യില്‍ ഒരു ഓവറില്‍ 39 റണ്‍സ് നേടി റെക്കോര്‍ഡ് സൃഷ്‌ടിച്ചിരിക്കുകയാണ് സമോവ താരം ഡാരിയസ് വീസ്സര്‍. 6 സിക്‌സറുകളടക്കം 39 റണ്‍സ് നേടി അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് ചരിത്രത്തിൽ പുതുചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ് താരം.

ലോകകപ്പ് 2026 യോഗ്യതാ മത്സരത്തില്‍ വനുവാഡുവിനെതിരെയാണ് വീസറിന്‍റെ ആറാട്ട്. 62 പന്തിൽ 132 റൺസ് നേടി സമോവയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോഡും ഡാരിയസ് വീസ്സറിന്‍റെ പേരിലായി.

നളിന്‍ നിപിക്കോയുടെ 15ാം ഓവറിലായിരുന്നു ഡാരിയസിന്‍റെ മിന്നുന്ന ബാറ്റിങ്. ഓവറിൽ 3 നോ ബോളുകൾ എറിഞ്ഞ നിപികോയുടെ മോശം ബൗളിങ്ങും പുതിയ റെക്കോർഡ് സ്ഥാപിച്ചു. തുടർച്ചയായി 3 സിക്‌സറുകൾ പറത്തിയാണ് ഡാരിയസ് ഓവർ തുടങ്ങിയത്. ഹാട്രിക് സിക്‌സറുകൾക്ക് ശേഷം ഒരു നോ ബോളായിരുന്നു. അടുത്ത പന്തിൽ വീണ്ടും നാലാമത്തെ സിക്‌സ്. അടുത്ത പന്തിൽ നിപിക്കോ ഒരു ഡോട്ട് ബോൾ എറിഞ്ഞു. പിന്നീടും അടുത്ത പന്തിലും താരം നോബോൾ എറിയുന്നത് തുടർന്നു. ഇതിന് പിന്നാലെ മറ്റൊരു നോ ബോളും കൂടിയായതോടെ ഓവറിലെ അഞ്ചാം സിക്‌സും പിറന്നു. അവസാന പന്തിൽ വീണ്ടും സിക്‌സർ പറത്തി ആകെ 39 റൺസ് നേടിയ ഡാരിയസ് ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡും സ്വന്തമാക്കി.

വലംകൈയ്യൻ ബാറ്ററായ ഡാരിയസ് 62 പന്തിൽ 132 റൺസും 5 ബൗണ്ടറികളും 14 അംബരചുംബികളായ സിക്‌സറുകളും അടിച്ചു. സമോവ വാനുവാട്ടുവിനെതിരെ 10 റൺസിന് വിജയിച്ചു.

2021ൽ ശ്രീലങ്കയിൽ നടന്ന ടി20 മത്സരത്തില്‍ വെസ്റ്റ് ഇൻഡീസ് താരം ഗ്രെൻ പൊള്ളാർഡും ആറ് സിക്‌സറുകൾ പറത്തി. കഴിഞ്ഞ ഏപ്രിലിൽ നേപ്പാൾ താരം ദിപേന്ദ്ര സിംഗ് ആരി ഒരോവറിൽ 6 സിക്‌സറുകൾ പറത്തിയിരുന്നു. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഓവറിൽ 36 റൺസ് എന്ന റെക്കോർഡ് ദക്ഷിണാഫ്രിക്കയുടെ ഹെർഷൽ ഗിബ്‌സും അമേരിക്കൻ താരം ജസ്‌കരൻ മൽഹോത്രയും ചേർന്നായിരുന്നു.

Also Read: യുവരാജ് സിങ്ങിന്‍റെ ബയോപിക് ഒരുങ്ങുന്നു, യുവരാജായി തമിഴ് നടന്‍ ? - Yuvraj Singhs biopic

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.