ന്യൂഡൽഹി: വനിതാ ടി20 ലോകകപ്പിന് 10 ദിവസം മാത്രം ശേഷിക്കെ ടൂർണമെന്‍റിന്‍റെ ഔദ്യോഗിക വീഡിയോ ഗാനം ഐസിസി പുറത്തിറക്കി. 'വാട്ട് എവര്‍ ഇറ്റ് ടേക്‌സ്' എന്നാണ് പാട്ടിന്‍റെ ടൈറ്റില്‍. ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ് വരികൾ. ഓൾ-ഗേൾ പോപ്പ് ഗ്രൂപ്പ്, സംഗീത സംവിധായകരായ മിക്കി മക്ലറി, പാർത്ഥ് പരേഖ്, ബേ മ്യൂസിക് ഹൗസ് എന്നിവർ ചേർന്നാണ് ഗാനം സൃഷ്ടിച്ചത്.
1:40 മിനിറ്റാണ് ഗാനം. വീഡിയോയിൽ വനിതാ ടി20 ലോകകപ്പിലെ അവിസ്മരണീയമായ ചില നിമിഷങ്ങളുടെ ഹൈലൈറ്റുകളും കാണാം. സ്റ്റാർ താരങ്ങളായ സ്മൃതി മന്ദാനാ, ദീപ്തി ശർമ്മ, ജെമിമ റോഡ്രിഗസ് എന്നിവരേയും കാണാം.
Ready to shake the ground 💥
— ICC (@ICC) September 23, 2024
Presenting the official ICC Women’s #T20WorldCup 2024 event song ‘Whatever It Takes’ performed by @WiSH_Official__#WhateverItTakes https://t.co/3I3TJmJndo
ടി20 ലോകകപ്പ് 2024 ഒക്‌ടോബർ 3 മുതൽ യുഎഇയില്‍ നടക്കും. 10 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. നേരത്തെ ബംഗ്ലാദേശിൽ ലോകകപ്പ് നടക്കേണ്ടിയിരുന്നെങ്കിലും രാഷ്ട്രീയ സംഘർഷങ്ങളും അക്രമാസക്തമായ പ്രകടനങ്ങളും കാരണം യുഎഇയിലേക്ക് മാറ്റുകയായിരുന്നു.