ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗവാസ്‌കർ ട്രോഫി തുടങ്ങാൻ ഇനി ദിവസങ്ങൾ ബാക്കി നില്‍ക്കെ ഗൗതം ഗംഭീറും റിക്കി പോണ്ടിങ്ങും തമ്മിലുള്ള പോരാട്ടം തുടങ്ങി. സൂപ്പര്‍ താരം വിരാട് കോലിയുടെ സമീപകാല പ്രകടനത്തില്‍ ആശങ്ക പ്രകടിപ്പിച്ച പോണ്ടിങ്ങിനെതിരെ ഗംഭീര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു.
പോണ്ടിങ് ഇന്ത്യന്‍ ക്രിക്കറ്റിനെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ കുറിച്ച് സംസാരിച്ചാല്‍ മതിയെന്നും ഗംഭീര്‍ ഗംഭീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ഗംഭീറിന് മറുപടിയുമായി രംഗത്തെത്തിരിക്കുകയാണ് പോണ്ടിങ്.
KOHLI 🤝 PONTING...!!!!
— Johns. (@CricCrazyJohns) November 12, 2024
- It's time for the Test come back for the King. 🐐 pic.twitter.com/rDqmuiOTjp
പ്രതികരണം വായിച്ച് ഞാൻ ആശ്ചര്യപ്പെട്ടുവെന്നു പോണ്ടിങ് പറഞ്ഞു. എനിക്ക് കോച്ച് ഗൗതം ഗംഭീറിനെ അറിയാം, അവൻ വളരെ പരുക്കന്‍ ആളാണ്. അതിനാൽ അദ്ദേഹം എന്തെങ്കിലും തിരിച്ചു പറഞ്ഞതിൽ എനിക്ക് അതിശയിക്കാനില്ല, വിരാടിനെ കുറിച്ചുള്ള തന്‍റെ പരാമർശം ഒരു തരത്തിലും അപമാനിക്കാനോ വിമർശനത്തിനോ വേണ്ടിയുള്ളതല്ല. ഇന്ത്യൻ താരം നഷ്ടപ്പെട്ട ഫോം വീണ്ടെടുത്ത് ഓസ്‌ട്രേലിയയിൽ മികച്ച പ്രകടനം നടത്തുമെന്ന് കരുതുന്നു. കാരണം ഇതിനുമുമ്പും അദ്ദേഹം ഇവിടെ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.
കോലിയോട് ചോദിച്ചാലും, മുന്‍ വര്‍ഷങ്ങളില്‍ നേടിയ അത്ര സെഞ്ച്വറികള്‍ ഇപ്പോള്‍ നേടാന്‍ കഴിയാത്തതില്‍ അദ്ദേഹത്തിന് ആശങ്കയുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞാന്‍ ഒരിക്കലും താരത്തെ പരിഹസിച്ചതല്ല.പക്ഷേ അദ്ദേഹം ഒരു മികച്ച കളിക്കാരനാണ്, മുമ്പ് ഓസ്‌ട്രേലിയയിൽ നന്നായി കളിച്ചിട്ടുണ്ട്. അദ്ദേഹം ഇവിടെ ഫോമിലേക്ക് തിരിച്ചുവരണമെന്നാണ് ഞാന്‍ പറഞ്ഞത്- പോണ്ടിങ് വ്യക്തമാക്കി.
Gautam Gambhir said - " what has ricky ponting got to do with indian cricket? he should think about australian cricket. i have no concern about virat kohli & rohit sharma". pic.twitter.com/6S6Ojnkg93
— Tanuj Singh (@ImTanujSingh) November 11, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഓസീസ് പരമ്പരയ്ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിനിടെ ഒരു റിപ്പോർട്ടറാണ് പോണ്ടിങ്ങിന്‍റെ അഭിപ്രായത്തെക്കുറിച്ച് ഗൗതം ഗംഭീറിനെ അറിയിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൂന്ന് ടെസ്റ്റ് സെഞ്ച്വറികള്‍ മാത്രമുള്ള കോലിയെ പോലെ ഒരു താരത്തിന് ടെസ്റ്റ് കളിക്കാന്‍ അവകാശമില്ലെന്ന് താരം വിമർശിച്ചിരുന്നു.
പിന്നാലെ കോലിയെയും രോഹിതിനെയും കുറിച്ചുള്ള പോണ്ടിങ്ങിന്‍റെ പരാമർശങ്ങൾക്ക് അദ്ദേഹം രൂക്ഷമായ മറുപടി നൽകി. എന്നാല്‍ പോണ്ടിങ് ഇന്ത്യന്‍ ക്രിക്കറ്റിനെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ കുറിച്ച് സംസാരിച്ചാല്‍ മതിയെന്നും ഗംഭീര്‍ പറയുകയും കോലിയുടെയും രോഹിത്തിന്‍റേയും ഫോമിനെ കുറിച്ച് തനിക്ക് യാതൊരു ആശങ്കയുമില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി.
Also Read: ഫ്രണ്ട് പേജ് വാര്‍ത്ത, ഹിന്ദിയിലും പഞ്ചാബിയിലും തലക്കെട്ട്; ഓസീസ് പത്രങ്ങളില്‍ നിറഞ്ഞ് വിരാട് കോലി