ETV Bharat / sports

'രാജാവും പടനായകനും കളമൊഴിഞ്ഞു'; രാജ്യാന്തര ടി20 ക്രിക്കറ്റ് മതിയാക്കി കോലിയും രോഹിത്തും - Virat and Rohit Retired from T20I - VIRAT AND ROHIT RETIRED FROM T20I

വിരാട് കോലിയും രോഹിത് ശര്‍മയും അന്താരാഷ്‌ട്ര ടി20യില്‍ നിന്നും വിരമിച്ചു.

വിരാട് കോലി  രോഹിത് ശര്‍മ  IND VS SA  T20 WORLD CUP 2024 FINAL
Virat Kohli and Rohit Sharma (IANS)
author img

By ETV Bharat Kerala Team

Published : Jun 30, 2024, 6:38 AM IST

ബാർബഡോസ്: അന്താരാഷ്ട്ര ടി20യിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോലിയും രോഹിത് ശർമ്മയും. ടി20 ലോകകപ്പിൽ ഇന്ത്യയെ ചാമ്പ്യൻമാരാക്കിയതിന് പിന്നാലെയാണ് ഇരുവരുടെയും പടിയിറക്കം. ഒരു പതിറ്റാണ്ടോളം കാലമായി ഇന്ത്യൻ നിരയിലെ പ്രധാനികളായ ഇരുവരും ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ 7 റൺസ് ജയത്തിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

ബാർബഡോസിലെ കെൻസിങ്ടൺ ഓവലിലായിരുന്നു ഇന്ത്യ - ദക്ഷിണാഫ്രിക്ക ഫൈനൽ. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യ വിരാട് കോലിയുടെ അർധസെഞ്ച്വറിയുടെ മികവിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 176 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 8 വിക്കറ്റ് നഷ്‌ടത്തിൽ 169 റൺസിൽ അവസാനിച്ചു.

59 പന്തിൽ 76 റൺസ് നേടി കളിയിലെ താരമായി മാറിയ വിരാട് കോലി പോസ്റ്റ്‌ മാച്ച് പ്രസന്‍റേഷനിടെയാണ് തന്‍റെ വിരമിക്കൽ തീരുമാനം ക്രിക്കറ്റ് പ്രേമികളെ അറിയിച്ചത്. ഇന്ത്യക്ക് വേണ്ടിയുള്ള തന്‍റെ അവസാന ടി20 മത്സരമാണ് ഇതെന്നും അടുത്ത തലമുറയ്ക്കായി വഴിമാറിക്കൊടുക്കേണ്ട ശരിയായ സമയമാണ് ഇതെന്നും 35-കാരനായ കോലി പറയുകയായിരുന്നു.

ഇന്ത്യയുടെ വിജയഘോഷത്തിന് ശേഷം വാർത്ത സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് രോഹിത് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഈ ട്രോഫി നേടാൻ താൻ ഏറെ ആഗ്രഹിച്ചിരുന്നു. ടി20 ക്രിക്കറ്റിനോട്‌ യാത്ര പറയാൻ ഇതിലും മികച്ച സമയം ഇനി ഉണ്ടാകില്ല എന്നും രോഹിത് പറഞ്ഞു.

രാജ്യാന്തര ടി20 ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച താരങ്ങളായാണ് രോഹിത് ശര്‍മയും വിരാട് കോലിയും കളമൊഴിയുന്നത്. ടി20 ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ മുന്നിലാണ് ഇരുവരുടെയും സ്ഥാനം. 2007ല്‍ ഇന്ത്യയ്‌ക്കായി ക്രിക്കറ്റിന്‍റെ കുട്ടിഫോര്‍മാറ്റില്‍ അരങ്ങേറിയ രോഹിത് ശര്‍മ 17 വര്‍ഷത്തോളം നീണ്ട കരിയറില്‍ 159 മത്സരങ്ങളില്‍ നിന്നായി 4231 റണ്‍സ് നേടിയിട്ടുണ്ട്.

അഞ്ച് സെഞ്ച്വറികളാണ് ടി20യില്‍ രോഹിതിന്‍റെ പേരിലുള്ളത്. പുറത്താകാതെ നേടിയ 121 റണ്‍സാണ് താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. ടി20യിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനക്കാരനാണ് വിരാട് കോലി.

2010ല്‍ ആയിരുന്നു കോലി ഈ ഫോര്‍മാറ്റില്‍ ആദ്യമായി കളിക്കാനിറങ്ങുന്നത്. 125 മത്സരം ഇന്ത്യയ്‌ക്ക് വേണ്ടി കളിച്ച കോലി 4188 റണ്‍സ് നേടി. ഒരു സെഞ്ച്വറിയും 38 അര്‍ധസെഞ്ച്വറിയും കോലിയുടെ അക്കൗണ്ടില്‍ ഉണ്ട്.

Also Read : 11 വർഷത്തെകാത്തിരിപ്പിന് വിരാമം; ലോക കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ - T20 WC 2024 IND vs SA Result

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.