ETV Bharat / sports

കോലിയെ നോക്കണ്ട...ടീം ഇന്ത്യയില്‍ അഴിച്ചുപണി വേണോ എന്നാലോചിച്ച് ബിസിസിഐ - വിരാട് കോലി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മൂന്ന് മത്സരത്തിലും വിരാട് കോലി കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്.

Virat Kohli Return  India vs England 2024  India Squad For Last 3 Test  വിരാട് കോലി  ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ്
Virat Kohli May Miss The Remaining Test Matches
author img

By ETV Bharat Kerala Team

Published : Feb 8, 2024, 10:10 AM IST

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട് (Virat Kohli Likely To Miss Remaining Tests Against England). വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പരമ്പരയിലെ ആദ്യത്തെ മത്സരം ഹൈദരാബാദില്‍ ആരംഭിക്കുന്നതിന് മുന്‍പായിരുന്നു വിരാട് കോലി പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നും പിന്മാറിയത്. അവസാന മൂന്ന് മത്സരങ്ങള്‍ വിരാട് കോലി കളിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം.

എന്നാല്‍, പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ കളിച്ചേക്കില്ലെന്നാണ് പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഫെബ്രുവരി 15ന് രാജ്‌കോട്ടില്‍ മൂന്നാം മത്സരം ആരംഭിക്കാനിരിക്കെയാണ് വിരാട് കോലിയുടെ മടങ്ങി വരവ് സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. അതേസമയം, ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ക്കായുള്ള ടീമിനെയും ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഹൈദരാബാദ് ടെസ്റ്റ് ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുന്‍പായിരുന്നു പരമ്പരയിലെ ആദ്യ മത്സരങ്ങളില്‍ നിന്നും വിരാട് കോലി പിന്മാറിയത്. പിന്നാലെ, കോലിയുടെ പകരക്കാരനായി മധ്യപ്രദേശ് താരം രജത് പടിദാറിനെയാണ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. ഹൈദരാബാദില്‍ ഇന്ത്യ പരാജയപ്പെട്ട ആദ്യ മത്സരത്തില്‍ പടിദാറിന് പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചിരുന്നില്ല.

രവീന്ദ്ര ജഡേജ, കെഎല്‍ രാഹുല്‍ എന്നിവര്‍ക്ക് ആദ്യ ടെസ്റ്റിന് പിന്നാലെ പരിക്കേറ്റതോടെ രണ്ടാം മത്സരത്തിന് മുന്‍പായി ബിസിസിഐയ്‌ക്ക് സ്ക്വാഡ് അഴിച്ചുപണിയേണ്ടി വന്നു. ഇതോടെ സര്‍ഫാറാസ് ഖാൻ, വാഷിങ്ടണ്‍ സുന്ദര്‍, സൗരഭ് കുമാര്‍ എന്നിവരും ടീമിലേക്ക് എത്തി. എന്നാല്‍, രണ്ടാം മത്സരത്തില്‍ രജത് പടിദാര്‍ മാത്രമായിരുന്നു പകരക്കാരുടെ ബഞ്ചില്‍ നിന്നും സ്ക്വാഡിലേക്ക് എത്തിയത്.

പരമ്പരയിലെ അവസാന മത്സരങ്ങളില്‍ ആരെല്ലാം ടീമിലുണ്ടാകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ശേഷിക്കുന്ന മത്സരങ്ങളിലും മധ്യനിരയില്‍ കാര്യമായ പരീക്ഷണങ്ങള്‍ക്ക് ബിസിസഐ മുതിര്‍ന്നേക്കില്ലെന്നാണ് വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ രജത് പടിദാറിന് അവസാന മത്സരങ്ങളിലും അവസരം ലഭിക്കാനാണ് സാധ്യത.

ശ്രേയസ് അയ്യരുടെ മോശം ഫോമാണ് നിലവില്‍ ടീം മാനേജ്‌മെന്‍റിന് തലവേദന. ശ്രേയസിന് പകരം സര്‍ഫറാസ് ഖാന് പ്ലേയിങ് ഇലവനില്‍ സ്ഥാനം നല്‍കാന്‍ ടീം തയ്യാറാകുമോ എന്നതും കണ്ടറിയേണ്ട കാര്യമാണ്. അതേസമയം, രണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ നിലിവില്‍ ഒപ്പത്തിനൊപ്പമാണ് ഇന്ത്യയും ഇംഗ്ലണ്ടും.

Also Read : അവസാന മൂന്ന് മത്സരം വിരാട് കോലി കളിക്കുമോ ? രാഹുല്‍ ദ്രാവിഡിന്‍റെ മറുപടി ഇങ്ങനെ...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.