ETV Bharat / sports

വിനേഷ് ഫോഗട്ട് ഇനി രാഷ്‌ട്രീയത്തിലോ ഗുസ്‌തിയിലേക്കൊ.! മനസ് തുറന്ന് താരം - Vinesh Phogat - VINESH PHOGAT

രാഷ്ട്രീയത്തിലേക്ക് വരാൻ സമ്മർദം ചെലുത്തുന്നുണ്ടെന്നും എന്നാൽ അനുഭവപരിചയമുള്ളവരുമായി ആലോചിച്ച ശേഷം മാത്രമേ തീരുമാനമെടുക്കൂവെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.

വിനേഷ് ഫോഗട്ട് ഇനി രാഷ്‌ട്രീയത്തിലോ  പാരീസ് ഒളിമ്പിക്‌സ്  ഒളിമ്പിക്‌സ് 2024  VINESH PHOGAT SPEAKS
Vinesh Phogat (IANS)
author img

By ETV Bharat Sports Team

Published : Aug 28, 2024, 5:59 PM IST

ഹരിയാന: പാരീസ് ഒളിമ്പിക്‌സിന് ശേഷം ഗുസ്‌തി താരം വിനേഷ് ഫോഗട്ട് രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. രാഷ്ട്രീയത്തിലേക്ക് വരാൻ സമ്മർദം ചെലുത്തുന്നുണ്ടെന്നും എന്നാൽ അനുഭവപരിചയമുള്ളവരുമായി ആലോചിച്ച ശേഷം മാത്രമേ തീരുമാനമെടുക്കൂവെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. ഹരിയാനയിലെ ജിന്ദിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം. രാഷ്ട്രീയമാണോ സ്‌പോർട്‌സ് ആണോ നിങ്ങളുടെ ചോയ്‌സ് എന്ന സദസിലെ ചോദ്യത്തിന്, രണ്ടും ഒരേ സമയം പിന്തുടരുമെന്ന് വിനേഷ് പറഞ്ഞു.

മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കിയത് കർഷക സമരത്തിന്‍റെ വിജയമായാണ് കാണുന്നതെന്നും കർഷകരുടെ ദുരവസ്ഥയിലും സർക്കാരിന്‍റെ അജ്ഞതയിലും ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, കർഷകർ തങ്ങളുടെ സമരത്തിൽ ഉറച്ചുനിൽക്കുകയും വിജയിക്കുകയും ചെയ്‌തുവെന്നും തനിക്ക് ബുദ്ധിമുട്ടുകൾ നേരിട്ടപ്പോഴെല്ലാം കർഷകർ പിന്തുണച്ചതായും താരം പറഞ്ഞു. ഗുസ്‌തിയിൽ നിന്ന് എപ്പോൾ വിരമിക്കുമെന്ന ചോദ്യത്തിന്, മനസ്സ് തെളിഞ്ഞാൽ അടുത്ത പ്രോജക്റ്റ് തീരുമാനിക്കുമെന്നും അടുത്തിടെ നടന്ന സംഭവത്തിന് ശേഷം താൻ ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും വിനേഷ് പറഞ്ഞു.

നേരത്തെ, ഒളിമ്പിക്‌സിൽ സ്വർണമെഡൽ നഷ്ടമായ വിനേഷ് ഫോഗട്ടിന് കോപ്‌സ് കർഷക സംഘടന സ്വർണമെഡൽ നല്‍കിയിരുന്നു. പാരീസ് വനിതാ ഗുസ്‌തിയിൽ 50 കിലോഗ്രാം ഗുസ്‌തിയില്‍ പങ്കെടുത്ത വിനേഷ് ഫോഗട്ടിന് 100 ഗ്രാം ഭാര കൂടിയതിനാൽ മെഡൽ നഷ്ടമായിരുന്നു.

Also Read: പാരീസ് പാരാലിമ്പിക്‌സ് 2024: ഇന്ത്യയുടെ മെഡൽ പ്രതീക്ഷയുള്ള മത്സരാർത്ഥികൾ - Paralympics 2024

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.