ന്യൂഡൽഹി: ട്രാക്കിലെ ചീറ്റപുലിയായ ജമൈക്കയുടെ ഉസൈൻ ബോൾട്ട് ഇന്ന് 38-ാം ജന്മദിനം ആഘോഷിക്കുകയാണ്. 1986 ഓഗസ്റ്റ് 21 നാണ് ബോൾട്ട് ജനിച്ചത്. താരത്തിന്‍റെ രസകരമായ ചില റെക്കോർഡുകൾ, കഥകൾ, കരിയർ എന്നിവയെക്കുറിച്ചറിയാം.
- 100 മീറ്റർ ഓട്ടം എല്ലായ്പ്പോഴും ട്രാക്കിലും ഫീൽഡിലും വേഗതയുടെ പരീക്ഷണമാണ്. 100 മീറ്ററിൽ ലോക റെക്കോർഡ് നേടിയ ബോള്‍ട്ടിന് 'ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യൻ' എന്ന ബഹുമതി ലഭിച്ചു.100 മീറ്ററിലെ ലോക റെക്കോർഡ് 2009 മുതൽ താരത്തിന്‍റെ പേരിലാണ്. ബർലിൻ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഉസൈൻ ബോൾട്ട് 9.58 സെക്കൻഡിലാണ് ചരിത്രം സൃഷ്ടിച്ചത്.
- 11 തവണ ലോക ചാമ്പ്യനായ അദ്ദേഹം ജമൈക്കയിലെ ട്രെലാനിയിലാണ് ജനിച്ചത്. ഒളിമ്പിക്‌സിലും ലോക ചാമ്പ്യൻഷിപ്പിലും ബോൾട്ടിന്‍റെ ഓട്ടമത്സരം കാണാൻ സ്റ്റേഡിയം ആരാധകരാൽ നിറയും. ഓട്ടക്കാരില്‍ പലപ്പോഴും ഉത്തേജകമരുന്ന് കേസുകളിൽ ഉൾപ്പെട്ടതായി കണ്ടെത്താറുണ്ട്. എന്നാൽ ബോൾട്ടിന്‍റെ കരിയർ മുഴുവൻ കളങ്കരഹിതമായിരുന്നു.
- 2004 ഏഥൻസ് ഒളിമ്പിക്‌സിലാണ് ഉസൈൻ ബോൾട്ട് അരങ്ങേറ്റം കുറിച്ചത്. നാല് വർഷത്തിന് ശേഷം ബെയ്‌ജിങ്ങിൽ നടന്ന ഒളിമ്പിക്‌സിൽ 100 മീറ്റർ, 200 മീറ്റർ, 4x100 മീറ്റർ റിലേ എന്നിവയിൽ താരം അത്ഭുതകരമായ വിജയം നേടി. 100 മീറ്റർ ഓട്ടത്തിൽ അടുത്ത എതിരാളിയേക്കാൾ 1 മീറ്റർ മുന്നിലായിരുന്നു ബോള്‍ട്ട്.
- 2012 ലണ്ടൻ, റിയോ 2016 ഗെയിംസുകളിൽ താരം ഒളിമ്പിക് 'ട്രിപ്പിൾ' വിജയം ആവർത്തിച്ചു. തുടർച്ചയായി മൂന്ന് ഒളിമ്പിക്സുകളിൽ 100 മീറ്ററിലും 200 മീറ്ററിലും വിജയിച്ച ഏക കായികതാരം കൂടിയാണ് ബോൾട്ട്.
- ഉസൈൻ ബോൾട്ടിന്‍റെ പ്രസിദ്ധമായ 'ടു ദ വേൾഡ്' പോസ് ആദ്യമായി പ്രശസ്തമായത് 2008 ബെയ്‌ജിങ് ഒളിമ്പിക്‌സിലാണ്. ഇതിഹാസ ഓട്ടക്കാരന്‍ തന്‍റെ മികച്ച കരിയറിൽ 9 സ്വർണ്ണ മെഡലുകൾ നേടി. എന്നാൽ സഹതാരം നെസ്റ്റർ കാർട്ടറിന്‍റെ ഉത്തേജക ലംഘനം കാരണം 2008 ബീജിങ്ങില്‍ 4x100 മീറ്റർ മെഡൽ അദ്ദേഹത്തിന് നഷ്‌ടമായി.
- ലോകത്തെ ഏറ്റവും മികച്ച ഓട്ടക്കാരനായ ഉസൈൻ ബോൾട്ട് എപ്പോഴും ഉത്തേജകമരുന്നിന് എതിരാണ്. ഉത്തേജക മരുന്ന് കായികരംഗത്തെ നശിപ്പിക്കുമെന്ന് താരം പറഞ്ഞു. തെറ്റ് ചെയ്‌താൽ പിടിക്കപ്പെടുമെന്ന ധാരണ കളിക്കാർക്ക് ഉണ്ടാകണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉത്തേജക മരുന്നിനെതിരേ പ്രവർത്തനങ്ങൾ നടക്കുന്നു. വരും നാളുകളിൽ കായിക ലോകത്ത് കൂടുതൽ പുരോഗതിയുണ്ടാകുമെന്നും ബോള്‍ട്ട് പറഞ്ഞു.
- 2017 ൽ ബോൾട്ട് കായികരംഗത്ത് നിന്ന് വിരമിച്ചെങ്കിലും താരത്തിന്‍റെ ആധിപത്യം ഇപ്പോഴും റെക്കോർഡ് ബുക്കുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പുരുഷന്മാരുടെ 100 മീറ്റർ (9.58 സെക്കൻഡ്), 200 മീറ്റർ (19.19 സെക്കൻഡ്) ലോക റെക്കോർഡുകൾ അദ്ദേഹം സ്വന്തമാക്കി. യോഹാൻ ബ്ലേക്ക്, നെസ്റ്റ കാർട്ടർ, മൈക്കൽ ഫ്രേറ്റർ എന്നിവരും ഉൾപ്പെട്ട 4x100 മീറ്റർ റിലേയിൽ ലോക റെക്കോർഡ് നേടിയ ജമൈക്കൻ ടീമിമ്കറെ ഭാഗമായിരുന്നു ബോള്‍ട്ട്. 2012ലെ ലണ്ടൻ ഒളിമ്പിക്‌സിൽ 36.84 സെക്കൻഡിന്‍റെ റെക്കോർഡാണ് നാലുപേരും സ്ഥാപിച്ചത്.
Also Read: ഐസിസി തലപ്പത്തേക്ക് ജയ് ഷാ? ഗ്രെഗ് ബാര്‍ക്ലെ സ്ഥാനമൊഴിയുന്നു - Jai Shah to Lead ICC