ദുബായ്: ബംഗ്ലാദേശിനെതിരായ അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്ക് 199 റണ്‍സ് വിജയലക്ഷ്യം. ദുബായ് ഇന്‍റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് 49.1 ഓവറില്‍ 198 റണ്‍സിന് പുറത്തായി. 65 പന്തില്‍ 47 റണ്‍സെടുത്ത റിസാന്‍ ഹൊസൈനാണ് ടീമിന്‍റെ ടോപ് സ്‌കോറര്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മുഹമ്മദ് ഷിഹാബ് ജെയിംസ് (67 പന്തില്‍ 40), ഫരീദ് ഹസന്‍ (49 പന്തില്‍ 39) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി ഹാര്‍ദിക് രാജ്, ചേതന്‍ ശര്‍മ, യുധാജിത് ഗുഹ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ടൂര്‍ണമെന്‍റില്‍ ഒമ്പതാം കിരീടമാണ് ഇന്ത്യ ലക്ഷ്യം വയ്‌ക്കുന്നത്. സെമിയില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലുറപ്പിച്ചത്.
പാകിസ്ഥാനെ അട്ടിമറിച്ചായിരുന്നു നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശിന്‍റെ വരവ്. കഴിഞ്ഞ തവണ സെമിയില്‍ ഇന്ത്യയെ വീഴ്‌ത്തിയായിരുന്നു ബംഗ്ലാദേശിന്‍റെ മുന്നേറ്റം. ഇത്തവണ ഈ കണക്ക് ഫൈനലില്‍ തീര്‍ക്കാനാണ് ഇന്ത്യന്‍ യുവനിര ലക്ഷ്യം വയ്‌ക്കുന്നത്. സോണി സ്‌പോര്‍ട്‌സ് 5ല്‍ മത്സരം തത്സമയം കാണാം.
ഇന്ത്യ (പ്ലേയിങ് ഇലവന്‍): ആയുഷ് മാത്രെ, വൈഭവ് സൂര്യവന്‍ഷി, ആന്ദ്രേ സിദ്ധാര്‍ഥ് സി, മുഹമ്മദ് അമന്‍ (ക്യാപ്റ്റന്‍), ഹര്‍വന്‍ഷ് സിങ് (വിക്കറ്റ് കീപ്പര്‍), കെപി കാര്‍ത്തികേയ, നിഖില്‍ കുമാര്‍, കിരണ്‍ ചോര്‍മലെ, ഹാര്‍ദിക് രാജ്, ചേതന്‍ ശര്‍മ, യുധാജിത് ഗുഹ.
ബംഗ്ലാദേശ് (പ്ലേയിങ് ഇലവന്‍): സവാദ് അബ്രാര്‍, കലാം സിദ്ദിഖി അലീന്‍, മുഹമ്മദ് അസീസുല്‍ ഹക്കിം തമീം (ക്യാപ്റ്റന്‍), മുഹമ്മദ് ഷിഹാബ് ജെയിംസ്, ഫരീദ് ഹസന്‍ ഫൈസല്‍ (വിക്കറ്റ് കീപ്പര്‍), മറൂഫ് മൃദ, ദേബാശിഷ് സര്‍ക്കാര്‍ ദേബ, മുഹമ്മദ് സമിയൂന്‍ ബാസിര്‍ റതുല്‍, റിസാന്‍ ഹൊസൈന്‍ , ഇഖ്ബാല്‍ ഹുസൈന്‍ ഇമോന്‍.