ന്യൂഡൽഹി: ബോർഡർ ഗവാസ്‌കർ ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി ഓസ്‌ട്രേലിയയുടെ ഇതിഹാസ ബാറ്റര്‍ സ്റ്റീവ് സ്‌മിത്ത്.ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റിലെ താരത്തിന്‍റെ 33-ാം സെഞ്ചുറിയാണിത്. സെഞ്ചുറിയോടെ, ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറി നേടിയവരില്‍ ന്യൂസിലൻഡ് ബാറ്റര്‍ കെയ്ൻ വില്യംസണെ താരം പിന്നിലാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മത്സരത്തിൽ 185 പന്തിൽ 12 ബൗണ്ടറികളോടെയാണ് സ്റ്റീവ് സ്മിത്ത് സെഞ്ച്വറി തികച്ചത്. 190 പന്തിൽ 101 റൺസാണ് താരം നേടിയത്. 82-ാം ഓവറിലെ അവസാന പന്തിൽ സ്റ്റീവിനെ രണ്ടാം ന്യൂബോള്‍ എടുത്തശേഷം ആദ്യം സ്ലിപ്പില്‍ രോഹിത്തിന്‍റെ കൈകളില്‍ ബുമ്ര എത്തിച്ചു.
Steve Smith brings up his 33rd Test hundred, his first since June 2023 💥#WTC25 | #AUSvIND 📝: https://t.co/HNXkCP4P9D pic.twitter.com/EHeYjrx5du
— ICC (@ICC) December 15, 2024
ഇന്ത്യക്കെതിരെ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറികൾ
- 41 ഇന്നിങ്സുകളില്‍ 10: സ്റ്റീവ സ്മിത്ത് (ഓസ്‌ട്രേലിയ)
- 55 ഇന്നിങ്സുകളില്‍ 10: ജോ റൂട്ട് (ഇംഗ്ലണ്ട്)
- 30 ഇന്നിങ്സുകളില്‍ 8: ഗാരി സോബേഴ്‌സ് (വെസ്റ്റ് ഇൻഡീസ്)
- 41 ഇന്നിങ്സുകളില്‍ 8: വിവ് റിച്ചാർഡ്സ് (വെസ്റ്റ് ഇൻഡീസ്)
- 51 ഇന്നിങ്സുകളില്‍ 8: റിക്കി പോണ്ടിംഗ് (ഓസ്‌ട്രേലിയ)
സെഞ്ചുറിയോടെ ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട്, ന്യൂസിലൻഡിന്‍റെ കെയ്ൻ വില്യംസൺ, ഇന്ത്യയുടെ വിരാട് കോലി എന്നിവരും ഉൾപ്പെടുന്ന ഫാബ് ഫോറിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറികൾ നേടിയ രണ്ടാമത്തെ ബാറ്ററായി സ്മിത്ത് മാറി. റൂട്ടിന് പിന്നിൽ മാത്രമാണ് സ്മിത്ത്. 36 സെഞ്ചുറികളുമായി ജോ റൂട്ട്, 33 സെഞ്ചുറികളുമായി സ്മിത്ത്, 32 സെഞ്ചുറികളുമായി വില്യംസൺ, 30 സെഞ്ചുറികളുമായി കോലി അഞ്ചാം സ്ഥാനത്താണ്.
ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയൻ താരങ്ങളുടെ 200+ റൺസിന്‍റെ കൂട്ടുകെട്ട്
3 റിക്കി പോണ്ടിങ് - മൈക്കൽ ക്ലാർക്ക്
2 സ്റ്റീവൻ സ്മിത്ത് - ട്രാവിസ് ഹെഡ്
നേരത്തെ, 2023-ലെ ഡബ്ല്യുടിസി ഫൈനലിൽ സ്മിത്തും ഹെഡും ചേർന്ന് 76/3ന് ശേഷം 285 റൺസ് നേടിയിരുന്നു. 75/3 എന്ന നിലയിലായിരുന്ന അവർ ഇന്ന് 241* റൺസ് കൂട്ടിച്ചേർത്തു. മത്സരത്തിൽ സ്മിത്ത് 101 റൺസിന് പുറത്തായപ്പോൾ ട്രാവിസ് ഹെഡ് 152 റൺസിന്‍റെ ഇന്നിംഗ്‌സ് കളിച്ചു.
Also Read: പ്രീമിയർ ലീഗിൽ കരുത്തരായ ലിവർപൂളിനും ആഴ്‌സനലിനും സമനിലക്കുരുക്ക് - ENGLISH PREMIER LEAGUE