ന്യൂഡൽഹി: ഇന്ത്യയുടെ ഇടംകൈയ്യൻ ഓപ്പണിങ് ബാറ്റര്‍ ശിഖർ ധവാൻ രാജ്യാന്തര, ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിടപറയുമ്പോള്‍ നിരവധി റെക്കോര്‍ഡുകളാണ് തന്‍റെ പേരില്‍ ചാര്‍ത്തിയത്. 2013 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ടീം ഇന്ത്യ നേടുന്നതിൽ പ്രധാന പങ്ക് വഹിച്ച താരം മറ്റൊരു കളിക്കാരനും അത്ര എളുപ്പത്തില്‍ തകര്‍ക്കാന്‍ കഴിയാത്ത നേട്ടത്തിനുടമയും കൂടിയാണ്.
2010 ഒക്ടോബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ ടെസ്റ്റ് അരങ്ങേറ്റത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന റെക്കോർഡ് സ്വന്തമാക്കി. 2013 ൽ ശിഖർ ധവാൻ തന്‍റെ ബാറ്റിങ് കഴിവുകൾ ലോകത്തെ കാണിച്ചു. മാർച്ചിൽ മൊഹാലിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റില്‍ 174 പന്തിൽ 187 റൺസ് നേടി. ടെസ്റ്റ് അരങ്ങേറ്റത്തിൽ ഒരു ബാറ്ററുടെ അതിവേഗ സെഞ്ച്വറി എന്ന റെക്കോർഡ് താരം സ്ഥാപിച്ചു. ധവാന്‍റെ ഈ മികച്ച റെക്കോർഡിലെത്തുക എന്നത് മറ്റൊരു താരത്തിന് അത്ര എളുപ്പമല്ല.
Shikhar Dhawan scored a century in just 85 balls against Australia on Test debut.
— Mufaddal Vohra (@mufaddal_vohra) August 24, 2024
- A prolific player has retired, farewell Gabbar! ⭐ pic.twitter.com/I2IBPzjVzR
ചാമ്പ്യൻസ് ട്രോഫിയിലെ ഗോൾഡൻ ബാറ്റ് അവാർഡ്
രോഹിത് ശർമ്മയുമായുള്ള ധവാന്‍റെ പ്രശസ്‌തമായ ഓപ്പണിംഗ് കൂട്ടുകെട്ട് ആരംഭിച്ചത് ചാമ്പ്യൻസ് ട്രോഫിയിലാണ്. ഈ ടൂർണമെന്‍റിലെ ഏറ്റവും മികച്ച റൺ സ്‌കോററായി താരം ഉയർന്നു, ഗോൾഡൻ ബാറ്റ് അവാർഡ് നേടുകയും ടൂർണമെന്‍റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.
- 363 runs, 90.7 ave in CT 2013.
— Tanuj Singh (@ImTanujSingh) August 24, 2024
- 338 runs, 67.6 ave in CT 2017.
- Most runs in CT 2013 & 2017
- POT in CT 2013
- Golden Bat in CT 2013
- Golden Bat in CT 2017
- Only player won 2 Golden Bats in CT History.
- SHIKHAR DHAWAN, THE GREATEST PLAYER IN CHAMPIONS TROPHY HISTORY. 🐐⭐ pic.twitter.com/ywbcn7f3ce
ശിഖർ ധവാന്‍റെ മുൻനിര റെക്കോർഡുകൾ:
- 174 പന്തിൽ 187 റൺസ് നേടിയ ഒരു അരങ്ങേറ്റക്കാരന്‍റെ വേഗമേറിയ ടെസ്റ്റ് സെഞ്ച്വറി
- 2015ലെ ഐസിസി ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം
- 2013ൽ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ
- വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദി ഇയർ 2014
- ഒരു ടെസ്റ്റ് മത്സരത്തിൽ ആദ്യ ദിനം ഉച്ചഭക്ഷണത്തിന് മുമ്പ് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റര്‍
- ഏറ്റവും വേഗത്തിൽ 1000, 2000, 3000 ഏകദിന റൺസ് തികച്ച ഇന്ത്യൻ ബാറ്റര്‍
- ഐസിസി ചാമ്പ്യൻസ് ട്രോഫി 2013ലും 2017ലും ഏറ്റവും കൂടുതൽ റൺസ്
- ഐസിസി ടൂർണമെന്‍റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന ബാറ്റര്‍
- 2018ലെ ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം
- ഐപിഎൽ ചരിത്രത്തിൽ തുടർച്ചയായി രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ താരം
- ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ തുടർച്ചയായി രണ്ട് തവണ ഗോൾഡൻ ബാറ്റ് അവാർഡ് നേടി, 2013, 2017 ടൂർണമെന്‍റുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി
- 2021-ൽ അർജുന അവാർഡ് നൽകി ആദരിച്ചു.