ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ പാകിസ്ഥാൻ പ്രഖ്യാപിച്ചു. മൂന്ന് സ്‌പിന്നർമാരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏകദിന താരം കമ്രാൻ ഗുലാം അരങ്ങേറ്റം കുറിക്കും. ബാബർ അസമിന് പകരമായാണ് കമ്രാനെ ഉള്‍പ്പെടുത്തിയത്. പാകിസ്ഥാന് വേണ്ടി ഒരു ഏകദിന മത്സരം താരം കളിച്ചിട്ടുണ്ട്. 59 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 49.17 ശരാശരിയിൽ 16 സെഞ്ചുറികളും 20 അർധസെഞ്ചുറികളും ഉൾപ്പെടെ 4377 റൺസാണ് കമ്രാന്‍ നേടിയത്.
സയിം അയൂബ്, അബ്ദുല്ല ഷഫീഖ്, ഷാൻ മസൂദ്, സൗദ് ഷക്കീൽ, മുഹമ്മദ് റിസ്വാൻ, സൽമാൻ അലി ആഗ, ആമിർ ജമാൽ, നൗമാൻ അലി, സാജിദ് ഖാൻ, സാഹിദ് മഹമൂദ് എന്നിവരും പ്ലേയിങ് ഇലവനിൽ ഉൾപ്പെടുന്നു. നോമാൻ അലി, സാജിദ് ഖാൻ, സാഹിദ് മഹ്മൂദ് എന്നീ മൂന്ന് സ്‌പിന്നർമാരെയും ഒരു ഫാസ്റ്റ് ബൗളറെ ഉൾപ്പെടുത്താൻ ടീം തീരുമാനിച്ചു. മുള്‍ട്ടാൻ പിച്ച് സ്‌പിന്നർമാർക്ക് സഹായകമാകുമെന്നാണ് മാനേജ്‌മെന്‍റ് വിശ്വസിക്കുന്നത്. രണ്ടാം ടെസ്റ്റ് ഒക്ടോബർ 15ന് മുള്‍ട്ടാൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കും.
The men’s national selection committee has confirmed Pakistan’s playing XI for the second Test against England, starting in Multan on Tuesday, 15 October.#PAKvENG | #TestAtHome pic.twitter.com/WzLnC0lfYQ
— Pakistan Cricket (@TheRealPCB) October 14, 2024
രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചു. ക്യാപ്റ്റൻ ബെൻ സ്‌റ്റോക്‌സിന്‍റെ ടീമിൽ ഫാസ്റ്റ് ബൗളർ മാറ്റ് പോട്ട്‌സിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. സാക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ്, ജാമി സ്മിത്ത്, ബ്രാഡൻ കെയേഴ്സ്, ജാക്ക് ലീച്ച്, ഷോയിബ് ബഷീർ എന്നിവരാണ് ഇംഗ്ലണ്ട് ടീമിലുള്ളത്.
⬅️ Gus Atkinson
— England Cricket (@englandcricket) October 14, 2024
⬅️ Chris Woakes
➡️ Matt Potts
➡️ Ben Stokes
Full focus on securing the series win 👊 pic.twitter.com/wUU8gD6q4g
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആദ്യ ടെസ്റ്റിൽ പാകിസ്ഥാന് ദയനീയ തോൽവി
മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ 1-0 ന് പാകിസ്ഥാന്‍ പിന്നിലാണ്. ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് ഇന്നിങ്സിനും 46 റൺസിനും നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ പാകിസ്ഥാൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 500 ലധികം റൺസ് നേടിയ ശേഷം ഇന്നിംഗ്‌സിന് പരാജയപ്പെടുന്ന ആദ്യ ടീമായി മാറി.
പാക്കിസ്ഥാന്‍റെ പ്ലെയിങ് ഇലവൻ: സമി അയൂബ്, അബ്ദുല്ല ഷഫീഖ്, ഷാൻ മസൂദ് (ക്യാപ്റ്റൻ), കമ്രാൻ ഗുലാം, സൗദ് ഷക്കീൽ, മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പർ), സൽമാൻ അലി ആഗ, ആമിർ ജമാൽ, നൊമാൻ അലി, സാജിദ് ഖാൻ, സാഹിദ് മഹ്മൂദ്.
Also Read: രഞ്ജി ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം, പഞ്ചാബിനെ 8 വിക്കറ്റിന് തകര്‍ത്തു