ETV Bharat / sports

ഇന്ത്യൻ കുപ്പായത്തില്‍ സര്‍ഫറാസ് ഖാന്‍ , നിറകണ്ണുകളോടെ കുടുംബം... - സര്‍ഫറാസ് ഖാന്‍ അരങ്ങേറ്റം

സര്‍ഫറാസ് ഖാന് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം. മകന് ടെസ്റ്റ് ക്യാപ് കൈമാറുന്നതിനിടെ വികാരാധീനനായി അച്ഛന്‍ നൗഷാദ് ഖാന്‍.

Sarfaraz Khan Test Debut  Sarfaraz Khan Father Naushad  Naushad Khan Emotional  സര്‍ഫറാസ് ഖാന്‍ അരങ്ങേറ്റം  ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്
Sarfaraz Khan Test Debut
author img

By ETV Bharat Kerala Team

Published : Feb 15, 2024, 10:11 AM IST

Updated : Feb 16, 2024, 6:26 AM IST

രാജ്‌കോട്ട്: നീണ്ട കാത്തിരിപ്പിനൊടുവില്‍ സര്‍ഫറാസ് ഖാന്‍ (Sarfarz Khan) അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് മുന്‍പായി മുന്‍താരം അനില്‍ കുംബ്ലെയാണ് സര്‍ഫറാസ് ഖാന് ടെസ്റ്റ് ക്യാപ് കൈമാറിയത് (India vs England 3rd Test). സര്‍ഫറാസ് ഖാന്‍ ടെസ്റ്റ് ക്യാപ്പ് ഏറ്റുവാങ്ങുമ്പോള്‍ കാമറ കണ്ണുകള്‍ ചലിച്ചത് താരത്തിന്‍റെ അച്ഛന്‍ നൗഷാദ് ഖാനിലേക്കായിരുന്നു.

മകന്‍ ആദ്യമായി ഇന്ത്യൻ ദേശീയ ടീമിന്‍റെ ടെസ്റ്റ് ക്യാപ്പ് ഏറ്റുവാങ്ങുന്ന കാഴ്‌ച നിറകണ്ണുകളോടെയായിരുന്നു ആ അച്ഛന്‍ നോക്കി നിന്നത് (Naushad Khan Gets Emotional After Sarfaraz Khan Makes Debut For India). തുടര്‍ന്ന് തനിക്ക് അരികിലേക്ക് എത്തിയ മകനെ കെട്ടിപ്പിടിക്കാനും ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ തൊപ്പിയില്‍ മുത്തം നല്‍കാനും നൗഷാദ് ഖാന്‍ മറന്നില്ല. ഈ സമയം വികാരാധീനയായിരുന്നു സര്‍ഫാറാസിന്‍റെ ഭാര്യയും.

പത്ത് വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് സര്‍ഫറാസ് ഖാന്‍ ഇന്ത്യയുടെ സീനിയര്‍ ടീമിലേക്ക് എത്തിയിരിക്കുന്നത്. 2014ല്‍ ആയിരുന്നു ആഭ്യന്തര ക്രിക്കറ്റില്‍ താരത്തിന്‍റെ അരങ്ങേറ്റം. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലേക്ക് എത്തിയതിന് ശേഷമായിരുന്നു സര്‍ഫറാസ് ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്‌ക്കായി അരങ്ങേറ്റം കുറിച്ചത്.

മികച്ച രീതിയില്‍ റണ്‍സ് അടിച്ച് കൂട്ടുന്നതിനിടെയും ശാരീരികക്ഷമതയില്ലെന്ന് പറഞ്ഞ് താരത്തെ മുംബൈ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന്, അച്ഛന്‍ നൗഷാദ് ഖാന്‍ നല്‍കിയ പരിശീലനങ്ങള്‍ക്ക് ശേഷം ഉത്തര്‍പ്രദേശിനായി രഞ്ജി ട്രോഫിയില്‍ പാഡ് കെട്ടി. അവിടെയും റണ്‍സ് അടിച്ചുകൂട്ടാന്‍ സര്‍ഫറാസ് ഖാന് മടിയുണ്ടായിരുന്നില്ല.

ഇതോടെ, സര്‍ഫറാസിനെ തേടി വീണ്ടും മുംബൈ എത്തി. അവസാന രണ്ട് സീസണിലും താരം രഞ്ജിയില്‍ റണ്‍വേട്ട തുടര്‍ന്നു. പിന്നാലെ, നിലവില്‍ പുരോഗമിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് മുന്‍പായി സര്‍ഫറാസിന് ഇന്ത്യന്‍ ടീമിലേക്ക് ആദ്യ വിളിയും എത്തുകയായിരുന്നു.

അതേസമയം, രാജ്‌കോട്ടില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണ്. സര്‍ഫറാസ് ഖാനൊപ്പം ധ്രുവ് ജുറെലും മത്സരത്തില്‍ ഇന്ത്യയ്‌ക്കായി അരങ്ങേറുന്നുണ്ട്. രണ്ടാം മത്സരത്തില്‍ നിന്നും നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ മൂന്നാം മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്.

ഇന്ത്യ പ്ലേയിങ് ഇലവൻ (India Playing XI For Rajkot Test) : രോഹിത് ശർമ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, രജത് പടിദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Also Read : സര്‍ഫറാസിനും ധ്രുവ് ജുറെലിനും അരങ്ങേറ്റം, രാജ്‌കോട്ടില്‍ ഇന്ത്യയ്‌ക്ക് ആദ്യം ബാറ്റിങ്

Last Updated : Feb 16, 2024, 6:26 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.