കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിന്‍റെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കായി കേരളം നാളെ ഇറങ്ങും. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വച്ചു നടക്കുന്ന മത്സരത്തില്‍ റെയില്‍വേസാണ് കേരളത്തിന്‍റെ എതിരാളി. 22 അംഗ ടീമില്‍ പ്രതിരോധ താരം സഞ്ജു.ജി ആണ് കേരള ക്യാപ്റ്റന്‍. ഗോൾ കീപ്പർ അജ്‌മൽ എസ് ആണ് ഉപനായകൻ.
കേരളമടക്കമുള്ള ഗ്രൂപ്പ് എച്ച് മത്സരങ്ങൾക്കാണ് കോഴിക്കോട് വേദിയാവുക. പുതുച്ചേരി, റെയിൽവേസ്, ലക്ഷദ്വീപ് എന്നീ ടീമുകളാണ് കേരളത്തിനൊപ്പം മത്സരിക്കുന്നത്. നാളെ (നവംബര്‍ 20) 3.30ന് ആണ് റെയില്‍വേസുമായുള്ള കേരളത്തിന്‍റെ പോരാട്ടം. പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങള്‍ ഇത്തവണയും ടീമിലുണ്ട്. 22ന് ലക്ഷദ്വീപുമായും 24ന് പുതുച്ചേരിയുമായും കേരളം ഏറ്റുമുട്ടും. ഗ്രൂപ്പ് ചാമ്പ്യന്മാരാകുന്ന ടീമിന് ഫൈനല്‍ റൗണ്ടിലേക്ക് എത്താം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഗ്രൂപ്പ് ജേതാക്കളും കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ഗോവ, സർവീസസ് എന്നീ ടീമുകളും ആതിഥേയരായ തെലങ്കാനയുമാണ് നോക്കൗട്ടിലെത്തുക. ഫൈനൽ റൗണ്ട് മത്സരങ്ങൾ ഹൈദരാബാദിലാണ് നടക്കുക.2022-ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയത്. ഇതുവരെ 15 തവണ കേരളം ഫൈനല്‍ കളിച്ചിട്ടുണ്ട്. ഇതില്‍ ഏഴുതവണയാണ് കിരീടം ചൂടിയത്.
The road to Santosh Trophy glory begins! 🏆
— Kerala Football Association (@keralafa) November 18, 2024
Kerala takes on Railways on Nov 20, Lakshadweep on Nov 22, and Pondicherry on Nov 24 in Group H.
Back our team as they aim to make Kerala proud! 💪⚽ #SantoshTrophy #KeralaFootball pic.twitter.com/SanFHFKCrc
സന്തോഷ് ട്രോഫി ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വിജയികളായ ടീം പശ്ചിമ ബംഗാളാണ്. 32 തവണ കിരീടം നേടിയപ്പോൾ 14 തവണ ബംഗാള്‍ റണേഴ്‌സപ്പായി. പഞ്ചാബാണ് എട്ട് കിരീടങ്ങളുമായി ഏറ്റവും കൂടുതൽ വിജയിച്ച രണ്ടാമത്തെ ടീം. ഏഴ് സന്തോഷ് ട്രോഫി കിരീടങ്ങളുമായി കേരളവും സർവീസസും മൂന്നാമതായാണ് നില്‍ക്കുന്നത്.