ETV Bharat / sports

ഹാര്‍ദിക്കിനെയും പന്തിനെയുമല്ല, രോഹിതിന് ശേഷം 'ഇന്ത്യയുടെ ടി20 നായകനാക്കേണ്ടത് സഞ്ജുവിനെ': ഹര്‍ഭജൻ സിങ് - Harbhajan Singh on Sanju Samson

ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സ് മികച്ച പ്രകടനം തുടരുന്നതിനിടെ അവരുടെ നായകൻ സഞ്ജു സാംസണിന് പ്രശംസയുമായി മുൻ ഇന്ത്യൻ താരം ഹര്‍ഭജൻ സിങ്.

IPL 2024  HARBHAJAN SINGH ON T20I CAPTAINCY  RAJASTHAN ROYALS VS MUMBAI INDIANS  സഞ്ജു സാംസണ്‍
HARBHAJAN SINGH ON SANJU SAMSON
author img

By ETV Bharat Kerala Team

Published : Apr 23, 2024, 1:20 PM IST

ജയ്‌പൂര്‍: ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ ക്യാപ്‌റ്റൻ സഞ്ജു സാംസണിന് കീഴില്‍ തകര്‍പ്പൻ പ്രകടനങ്ങളാണ് രാജസ്ഥാൻ റോയല്‍സ് ടീം കാഴ്‌ചവെയ്‌ക്കുന്നത്. സീസണില്‍ സഞ്ജുവിന്‍റെ നേതൃത്വത്തില്‍ കളിക്കാനിറങ്ങിയ റോയല്‍സ് കളിച്ച എട്ട് മത്സരങ്ങളില്‍ ഏഴിലും ജയിച്ചു. 14 പോയിന്‍റോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള അവര്‍ ഇതിനോടകം തന്നെ പ്ലേ ഓഫും ഉറപ്പിച്ചിട്ടുണ്ട്.

29 കാരനായ താരത്തിന് കീഴില്‍ രാജസ്ഥാൻ റോയല്‍സ് ടീം ഐപിഎല്ലില്‍ മിന്നും പ്രകടനം കാഴ്‌ചവെയ്‌ക്കുന്നതിനിടെ താരത്തിന് പ്രശംസയുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നര്‍ ഹര്‍ഭജൻ സിങ്. ടി20 ലോകകപ്പ് ടീമില്‍ കളിക്കാൻ സഞ്ജു അര്‍ഹൻ ആണെന്നും രോഹിത് ശര്‍മയ്‌ക്ക് ശേഷം ക്രിക്കറ്റിന്‍റെ കുട്ടി ഫോര്‍മാറ്റില്‍ ഇന്ത്യയെ നയിക്കേണ്ടത് രാജസ്ഥാൻ റോയല്‍സ് നായകൻ ആണെന്നും ഹര്‍ഭജൻ അഭിപ്രായപ്പെട്ടു. രാജസ്ഥാൻ റോയല്‍സ് മുംബൈ ഇന്ത്യൻസ് മത്സരശേഷം എക്‌സിലൂടെയായിരുന്നു ഹര്‍ഭജന്‍റെ പ്രതികരണം.

'ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ആരാകണം എന്ന കാര്യത്തില്‍ സംശയങ്ങള്‍ ഒന്നും തന്നെ വേണ്ട. അക്കാര്യം തന്നെ ചര്‍ച്ച ചെയ്യേണ്ട ആവശ്യം വരുന്നില്ല. ടി20 ലോകകപ്പ് കളിക്കാൻ ഇന്ത്യ പോകുമ്പോള്‍ ടീമില്‍ സഞ്ജുവും ഉണ്ടായിരിക്കണം. രോഹിത് ശര്‍മയ്‌ക്ക് ശേഷം ഇന്ത്യയുടെ ടി20 നായകനായി അവൻ എത്തുകയും വേണം'- ഹര്‍ഭജൻ സിങ് എക്‌സില്‍ കുറിച്ചു.

മുംബൈ ഇന്ത്യൻസിനെതിരായ ഇന്നലത്തെ ജയത്തോടെ ഐപിഎല്‍ പതിനേഴാം പതിപ്പില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുകയാണ് രാജസ്ഥാൻ റോയല്‍സ്. ജയ്‌പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഒൻപത് വിക്കറ്റിനായിരുന്നു രാജസ്ഥാന്‍റെ ജയം. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത മുംബൈ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 179 റണ്‍സാണ് അടിച്ചെടുത്തത്.

മുംബൈയ്‌ക്കായി തിലക് വര്‍മ (65) അര്‍ധസെഞ്ച്വറി നേടി. നേഹല്‍ വധേരയും (49) ഭേദപ്പെട്ട പ്രകടനം നടത്തി. രാജസ്ഥാൻ റോയല്‍സിനായി പന്ത് എറിഞ്ഞ സന്ദീപ് ശര്‍മ അഞ്ച് വിക്കറ്റാണ് വീഴ്‌ത്തിയത്.

Also Read : ഓറഞ്ച് ക്യാപ്പിനായി സഞ്ജുവും, ആദ്യ പത്തില്‍ രാജസ്ഥാന്‍റെ മൂന്ന് താരങ്ങള്‍; തലപ്പത്ത് കോലി തന്നെ - Sanju Samson In Orange Cap List

മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാൻ റോയല്‍സിനായി യശസ്വി ജയ്‌സ്വാള്‍ സെഞ്ച്വറി നേടി. മത്സരത്തില്‍ 60 പന്ത് നേരിട്ട ജയ്‌സ്വാള്‍ പുറത്താകാതെ നേടിയത് 104 റണ്‍സാണ്. സഞ്ജു സാംസണ്‍ 28 പന്തില്‍ 38 റണ്‍സ് നേടി പുറത്താകാതെ നിന്നു. 25 പന്തില്‍ 35 റണ്‍സ് നേടിയ ജോസ്‌ ബട്‌ലറുടെ വിക്കറ്റ് മാത്രമാണ് രാജസ്ഥാന് മത്സരത്തില്‍ നഷ്‌ടമായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.