മുംബൈ: ഏറ്റവും ലാഭകരമായ രാജ്യാന്തര ക്രിക്കറ്റ് പരമ്പരയാണ് ഐപിഎൽ. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് തുടങ്ങി വിവിധ രാജ്യങ്ങളിൽ പ്രീമിയർ 20 ഓവർ മത്സരങ്ങൾ നടക്കുന്നുണ്ടെങ്കിലും അതൊന്നും ഐപിഎൽ ക്രിക്കറ്റ് പോലെ വ്യാപകമായി അംഗീകരിക്കപ്പെടുന്നില്ല.
എല്ലാ വർഷവും ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങൾ വഴി ബിസിസിഐ വലിയൊരു വരുമാനമാണ് നേടുന്നത്. 2022ൽ ലഭ്യമായ തുകയേക്കാൾ പതിമടങ്ങ് വരുമാനം 2023ൽ ബിസിസിഐ നേടിയെന്നാണ് വിവരം.
2022ലെ ഐപിഎൽ മത്സരങ്ങളിലൂടെ ബിസിസിഐ നേടിയത് 2,367 കോടി രൂപയാണ്. 2023ൽ 5,120 കോടി രൂപയുടെ വരുമാനം ലഭിച്ചതായാണ് റിപ്പോർട്ട്. ബിസിസിഐയുടെ 2022-23 വർഷത്തെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, 2023 ഐപിഎല്ലിന്‍റിന്‍റെ മൊത്തം വരുമാനം 78 ശതമാനം വർധിച്ച് 11,769 കോടി രൂപയായും ചെലവ് 66 ശതമാനം വർധിച്ച് 6,648 കോടി രൂപയിലും എത്തി.
നവമാധ്യമ സംപ്രേഷണ അവകാശങ്ങൾ വഴിയാണ് വരുമാനം കൂടുതലായി ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. 2023-27 ലെ പുതിയ മീഡിയ ലൈസൻസിന് കഴിഞ്ഞ വർഷം 48,390 കോടി രൂപ ചെലവായി. ടിവി സംപ്രേഷണവകാശം സ്റ്റാര്‍ സ്പോര്‍ട്സ് 23,575 കോടി രൂപക്കും ഡിജിറ്റല്‍ സംപ്രേഷണ അവകാശം ജിയോ സിനിമ 23,758 കോടി രൂപക്കുമാണ് സ്വന്തമാക്കിയത്.
ഐപിഎൽ ടൈറ്റിൽ ലൈസൻസ് ടാറ്റയ്ക്ക് 2,500 കോടി രൂപയ്ക്ക് വിറ്റ് ബിസിസിഐ വരുമാനം നേടി. കൂടാതെ, മെെ സര്‍ക്കിള്‍ 11, രുപേ, ഏഞ്ചല്‍ വണ്‍, സീറ്റ് എന്നിവയുൾപ്പെടെയുള്ള കമ്പനികൾക്ക് അസോസിയേറ്റ് സ്പോൺസർഷിപ്പുകൾ വിറ്റതിലൂടെ ബിസിസിഐ 1,485 കോടി രൂപ വരുമാനവും നേടി.
2023നെ അപേക്ഷിച്ച് മാധ്യമാവകാശ വരുമാനം 8,744 കോടി രൂപയായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, 2022ലെ ഐപിഎല്ലിൽ ഇത് 3,780 കോടി രൂപയായിരുന്നുവെന്ന് ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഫ്രാഞ്ചൈസി ഫീസിൽ നിന്നുള്ള വരുമാനം 1,730 കോടി രൂപയിൽ നിന്ന് 2,117 കോടി രൂപയായി.സ്‌പോൺസർഷിപ്പ് വരുമാനം 828 കോടിയിൽ നിന്ന് 2 ശതമാനം വർധിച്ച് 847 കോടിയായി.
Also Read: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒളിംപ്യനും സൈക്ലിസ്റ്റുമായി താരം മരിച്ചു - Daniela larreal chirinos