ETV Bharat / sports

ചിന്നസ്വാമിയില്‍ സ്‌മൃതി-പെറി ഷോ..!; വിജയവഴിയില്‍ തിരിച്ചെത്തി ആര്‍സിബി, യുപി വാരിയേഴ്‌സിന് 25 റണ്‍സിന്‍റെ തോല്‍വി - WPL 2024

വനിത പ്രീമിയര്‍ ലീഗ്: യുപി വാരിയേഴ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയം.

RCB vs UPW Result  Smriti Mandhana  Ellyse Perry  WPL 2024  വനിത പ്രീമിയര്‍ ലീഗ്
RCB v UPW
author img

By ETV Bharat Kerala Team

Published : Mar 5, 2024, 6:59 AM IST

ബെംഗളൂരു: വനിത പ്രീമിയര്‍ ലീഗില്‍ (WPL 2024) വിജയവഴിയില്‍ തിരിച്ചെത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Banglore). സ്വന്തം തട്ടകത്തില്‍ സീസണിലെ അഞ്ചാം മത്സരത്തില്‍ യുപി വാരിയേഴ്‌സിനെ (UP Warriorz) നേരിട്ട ആര്‍സിബി 25 റണ്‍സിന്‍റെ ജയം നേടിയാണ് മടങ്ങിയത്. മത്സരത്തില്‍ ആര്‍സിബി ഉയര്‍ത്തിയ 199 റണ്‍സ് പിന്തുടര്‍ന്ന യുപിയ്‌ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 175 റൺസേ നേടാൻ സാധിച്ചുള്ളു (RCB vs UPW Match Result).

ആര്‍സിബി ഉയര്‍ത്തിയ വമ്പൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ യുപി വാരിയേഴ്‌സിന് തരക്കേടില്ലാത്ത തുടക്കമാണ് മത്സരത്തില്‍ ലഭിച്ചത്. ക്യാപ്‌റ്റൻ അലീസ ഹീലിയും കിരൺ നവ്‌ഗിരെയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 47 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ നവ്‌ഗിരയെ (18) മടക്കി സോഫി ഡിവൈൻ യുപിയ്‌ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു.

മൂന്നാം നമ്പറില്‍ എത്തിയ ചമാരി അത്തപ്പത്തുവിനെ (8) ഏഴാം ഓവറില്‍ ജ്യോര്‍ജിയ വെയര്‍ഹാം പുറത്താക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ തന്നെ വിക്കറ്റുകള്‍ നേടി ആര്‍സിബി കളിയില്‍ ആധിപത്യം പിടിച്ചെടുത്തു. യുപി വാരിയേഴ്‌സിന്‍റെ ടോപ് സ്കോറര്‍ ആയ അലീസ ഹീലി (55) മത്സരത്തിന്‍റെ 13-ാം ഓവറിലാണ് പുറത്തായത്.

സോഫി മൊളിന്യുക്‌സായിരുന്നു അലീസയുടെ വിക്കറ്റ് സ്വന്തമാക്കിയത്. ഗ്രേസ് ഹാരിസ് (5), ശ്വേത ഷറാവത്ത് (1) എന്നിവരുടെ മോശം പ്രകടനമാണ് മത്സരത്തില്‍ യുപി വാരിയേഴ്‌സിന് തിരിച്ചടിയായത്. ദീപ്‌തി ശര്‍മ (33), പൂനം ഖെംനാര്‍ (31), സോഫി എക്ലസ്റ്റോണ്‍ (4) എന്നിവരാണ് യുപി വാരിയേഴ്‌സ് നിരയില്‍ പുറത്തായ മറ്റുതാരങ്ങള്‍. 4 പന്തില്‍ 3 റണ്‍സ് നേടിയ അഞ്ജലി ശര്‍വാണി പുറത്താകാതെ നിന്നു. ആര്‍സിബിയ്‌ക്കായി സോഫി ഡിവൈൻ, സോഫി മൊളിന്യൂക്സ്, ജോര്‍ജിയ വെയര്‍ഹം, ശോഭന ആശ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി.

നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബി നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്‌ടത്തിലാണ് 198 റണ്‍സ് നേടിയത്. സ്‌മൃതി മന്ദാനയുടെയും എല്ലിസ് പെറിയുടെയും തകര്‍പ്പൻ ബാറ്റിങ്ങായിരുന്നു അവര്‍ക്ക് വമ്പൻ സ്കോര്‍ സമ്മാനിച്ചത്. 50 പന്ത് നേരിട്ട സ്‌മൃതി 80 റണ്‍സ് സ്വന്തമാക്കി. 37 പന്തില്‍ 58 റണ്‍സ് അടിച്ചായിരുന്നു പെറിയുടെ മടക്കം.

Also Read : ചെന്നൈയുടെ 'തല' മാറുമോ?; പുതിയ സീസണില്‍ പുത്തന്‍ റോളിലെന്ന് ധോണി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.