ETV Bharat / sports

കോലിക്കും രോഹിത്തിനും പിന്നാലെ ടി20 മതിയാക്കി രവീന്ദ്ര ജഡേജ - Ravindra Jadeja T20 Retirement - RAVINDRA JADEJA T20 RETIREMENT

ടി20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ.

RAVINDRA JADEJA RETIREMENT  ROHIT AND KOHLI RETIREMENT  INDIA T20 VICTORY  വിരമിക്കൽ പ്രഖ്യാപിച്ച് ജഡേജ
Ravindra Jadeja (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 30, 2024, 6:08 PM IST

ടി20 ലോകകപ്പിന്‍റെ ഐതിഹാസികമായ വിജയത്തിന് തൊട്ടുപിന്നാലെ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും വിരാട് കോലിയുടെയും ടി20 മതിയാക്കിയതിന് പിന്നാലെയാണ് ജഡ്ഡുവും ഫോര്‍മാറ്റില്‍ കളിമതിയാക്കിയതായി അറിയിച്ചിരിക്കുന്നത്.

ടി20 ലോകകപ്പില്‍ മികച്ച മികച്ച ഫോമിലായിരുന്നില്ല താരം കളിച്ചത്. എന്നാല്‍ കഴിഞ്ഞ ദശകത്തിൽ ലോക ക്രിക്കറ്റിൽ ഇന്ത്യ ആധിപത്യം സ്ഥാപിച്ചതില്‍ നിര്‍ണായ പങ്കാണ് 36-കാരനായ താരത്തിനുള്ളത്. ഇതിനകം തന്നെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരുടെ പട്ടികയില്‍ ജഡേജ തന്‍റെ പേരു ചേര്‍ത്തിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെയാണ് ജഡേജ ടി20 ക്രിക്കറ്റ് മതിയാക്കുന്നതായി അറിയിച്ചിരിക്കുന്നത്. 'ഹൃദയം നിറഞ്ഞ നന്ദിയോടെ, ടി20 അന്താരാഷ്‌ട്ര മത്സരങ്ങളോട് ഞാൻ വിടപറയുന്നു. പ്രൗഡിയോടെ കുതിക്കുന്ന കുതിരയെപ്പോലെ, ഞാൻ എപ്പോഴും എന്‍റെ രാജ്യത്തിനായി ഏറ്റവും മികച്ചത് നൽകിയിട്ടുണ്ട്.

മറ്റ് ഫോർമാറ്റുകളിലും അത് തുടരും. ടി20 ലോകകപ്പ് നേടുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. എന്‍റെ ടി20 അന്താരാഷ്‌ട്ര കരിയറിന്‍റെ അത്യുന്നതി...

ഓർമ്മകൾക്കും ആഹ്ലാദങ്ങൾക്കും അചഞ്ചലമായ പിന്തുണക്കും നന്ദി'- ജഡേജ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു. ടി20യില്‍ ഇന്ത്യയ്‌ക്കായി 74 മത്സരങ്ങളാണ് ജഡേജ കളിച്ചിട്ടുള്ളത്. 515 റണ്‍സും അടിച്ചുകൂട്ടിയ താരം 54 വിക്കറ്റുകളും നേടിയിട്ടുണ്ട്.

Also Read : 'വില്ലനല്ല, അയാള്‍ ഹീറോയാണ്'; കൂവലോടെ വരവേറ്റവരെ കൊണ്ടും കയ്യടിപ്പിച്ച് ഹാര്‍ദിക് പാണ്ഡ്യ - Hardik Pandya In T20 WC Final

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.