ETV Bharat / sports

പ്രോ കബഡി ലീഗ് സീസൺ 11 താരലേലം; വിലയേറിയ താരമായി സച്ചിൻ, 8 കളിക്കാർക്ക് ഒരു കോടി രൂപ - PKL - PKL

പ്രോ കബഡി ലീഗ് (പികെഎൽ) സീസൺ 11 ന്‍റെ താരലേലത്തിന്‍റെ ആദ്യ ദിനത്തിൽ സച്ചിൻ ഏറ്റവും വിലകൂടിയ താരമായി. വിലകൂടിയ വിദേശ താരമായ മൊഹമ്മദ്രേസ ഷാദ്‌ലോയ് ചിയാനെ ഹരിയാന സ്റ്റീലേഴ്‌സ് 2.07 കോടി രൂപയ്ക്ക് സ്വന്തമാക്കി.

PRO KABADDI LEAGUE SEASON 11  PRO KABADDI LEAGUE STAR AUCTION  മഷാൽ സ്‌പോർട്‌സ്  പ്രോ കബഡി ലീഗ്
Pro Kabaddi League Season 11 Star Auction (ETV Bharat)
author img

By ETV Bharat Sports Team

Published : Aug 16, 2024, 12:11 PM IST

ന്യൂഡൽഹി: മുംബൈയിൽ മഷാൽ സ്‌പോർട്‌സ് സംഘടിപ്പിക്കുന്ന പ്രോ കബഡി ലീഗ് (പികെഎൽ) സീസൺ 11 ന്‍റെ താരലേലത്തിന്‍റെ ആദ്യ ദിനത്തിൽ സച്ചിൻ ഏറ്റവും വിലകൂടിയ താരമായി. 2.15 കോടി രൂപയ്ക്ക് തമിഴ് തലൈവാസ് സച്ചിനെ സ്വന്തമാക്കി. വിലകൂടിയ വിദേശ താരമായ മൊഹമ്മദ്രേസ ഷാദ്‌ലോയ് ചിയാനെ ഹരിയാന സ്റ്റീലേഴ്‌സ് 2.07 കോടി രൂപയ്ക്ക് സ്വന്തമാക്കി. ലേലത്തിൽ രണ്ട് കോടിയിലധികം രൂപയ്ക്ക് വാങ്ങുന്ന ആദ്യ വിദേശ താരമായി മൊഹമ്മദ്രേസ.

ആദ്യദിനത്തില്‍ 20 കളിക്കാരെ 12 ഫ്രാഞ്ചൈസി ടീമുകൾ സ്വന്തമാക്കി. 3 ഫൈനൽ ബിഡ് മാച്ച് കാർഡുകൾ ആദ്യ ദിവസം ഉപയോഗിച്ചു. ബംഗാൾ വാരിയേഴ്‌സ്, തെലുങ്ക് ടൈറ്റൻസ്, ഗുജറാത്ത് ജയന്‍റ്സ് എന്നിവർ യഥാക്രമം മനീന്ദർ സിങ്, പവൻ സെഹ്‌രാവത്, സോംബിർ എന്നിവർക്കായി എഫ്ബിഎം കാർഡുകൾ ഉപയോഗിച്ചു.

PRO KABADDI LEAGUE SEASON 11  PRO KABADDI LEAGUE STAR AUCTION  മഷാൽ സ്‌പോർട്‌സ്  പ്രോ കബഡി ലീഗ്
Players in action during Pro Kabaddi Match (IANS)

സച്ചിൻ, മൊഹമ്മദ്‌രേസ ഷാദ്‌ലോയ് ചിയാനെ, ഗുമാൻ സിങ്, പവൻ സെഹ്‌രാവത്, ഭരത്, മനീന്ദർ സിങ്, അജിങ്ക്യ പവാർ, സുനിൽ കുമാർ എന്നിവരാണ് ആദ്യദിനലേലത്തില്‍ ഒരു കോടി രൂപ ക്ലബ്ബിൽ ഇടം നേടിയത്. 1.015 കോടി രൂപയ്ക്ക് സുനിൽ കുമാറിനെ യു മുംബ സ്വന്തമാക്കി. സുനില്‍ എക്കാലത്തെയും വിലകൂടിയ ഇന്ത്യൻ ഡിഫൻഡറായി. പികെഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റെയ്‌ഡ് പോയിന്‍റ് നേടിയ താരം പർദീപ് നർവാളിനെ 70 ലക്ഷം രൂപയ്ക്ക് ബെംഗളൂരു ബുൾസ് സ്വന്തമാക്കിയപ്പോൾ പരിചയ സമ്പന്നനായ ഡിഫൻഡർ സുർജീത് സിങ്ങിനെ ജയ്‌പൂർ പിങ്ക് പാന്തേഴ്‌സ് 60 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി.

പികെഎൽ സീസൺ 11 ലെ പ്ലെയർ ലേലത്തിൽ നിരവധി റെക്കോർഡുകൾ തകർക്കുന്നത് ആവേശകരമായിരുന്നുവെന്ന് മഷാൽ സ്‌പോർട്‌സിനെ പ്രതിനിധീകരിച്ച് പ്രോ കബഡി ലീഗിലെ ലീഗ് കമ്മീഷണർ ശ്രീ അനുപം ഗോസ്വാമി പറഞ്ഞു. ഇന്ന് 8 കളിക്കാർ ഒരു കോടി രൂപ കടന്നതും സുനിൽ എക്കാലത്തെയും വിലകൂടിയ ഇന്ത്യൻ ഡിഫൻഡറായി മാറിയതിൽ അഭിമാനമുണ്ട്. ആവേശകരമായ ലേലം രണ്ടാം ദിവസവും തുടരും, പ്രവർത്തനത്തിനായി ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

'തിരിച്ചെത്തിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന് 1.15 കോടി രൂപയ്ക്ക് ബംഗാൾ വാരിയേഴ്‌സിലേക്ക് മടങ്ങിയ മനീന്ദർ സിംഗ് പറഞ്ഞു. കഴിഞ്ഞ സീസണിനേക്കാൾ മികച്ച പ്രകടനം നടത്താൻ ഞാൻ ആഗ്രഹിക്കുന്നു, ബംഗാൾ വാരിയേഴ്‌സ് എപ്പോഴും എനിക്ക് വീട് പോലെയാണ്. ടീം ഒരു കുടുംബം പോലെയാണ്. ആറു വർഷമായി ഞാൻ അവരോടൊപ്പം കളിച്ചിട്ടുണ്ട്. തിരിച്ചെത്തിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന് മനീന്ദര്‍ പറഞ്ഞു.

Also Read: വെള്ളി പ്രതീക്ഷ അസ്‌തമിച്ചു; പാരിസില്‍ വിനേഷിന് മെഡലില്ല, അപ്പീല്‍ തള്ളി കായിക കോടതി - VINESH PHOGAT APPEAL REJECTED

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.