പാരീസ്: ഓരോ സേവും ഓരോ ഡൈവും ആരാധകരുടെ ആവേശവും ജീവിതക്കാലം മുഴുവന്‍ തന്‍റെ ആത്മാവില്‍ പ്രതിധ്വനിക്കുമെന്ന് ഇതിഹാസ ഗോള്‍ക്കീപ്പര്‍ പി.ആര്‍ ശ്രീജേഷ്. ഇന്ത്യന്‍ ടീമിന്‍റെ ജഴ്‌സിയില്‍ അവസാനമായി കളിക്കുന്നതിന് മുമ്പ് സമൂഹമാധ്യമമായ എക്‌സിലാണ് താരം വികാരനിര്‍ഭരമായ കുറിപ്പ് പോസ്റ്റ് ചെയ്‌തത്.
'അവസാന മത്സരത്തിൽ ഗോൾപോസ്റ്റിൽ നിൽക്കുമ്പോൾ എന്‍റെ ഹൃദയം അഭിമാനം കൊണ്ട് നിറയുകയാണ്. ഒരു കുട്ടിയിൽ നിന്ന് രാജ്യത്തിന്‍റെ അഭിമാനം കാത്തുസൂക്ഷിക്കുന്നവനിലേക്കുള്ള യാത്ര അസാധാരണമായിരുന്നില്ല. ഇന്ന് ഞാൻ രാജ്യത്തിനായി അവസാനമായി കളിക്കും. ഓരോ സേവും ഓരോ ഡൈവും ജനങ്ങളുടെ പിന്തുണയും എന്‍റെ ഹൃദയത്തിലുണ്ടാകും. എന്നിൽ വിശ്വസിച്ചതിനും എന്നോടൊപ്പം നിന്നതിനും ഇന്ത്യക്ക് നന്ദി. ഇത് അവസാനമല്ല, അതിശയകരമായ ഓർമ്മകളുടെ തുടക്കമാണെന്ന് ശ്രീജേഷ് കുറിച്ചു.
As I stand between the posts for the final time, my heart swells with gratitude and pride. This journey, from a young boy with a dream to the man defending India's honour, has been nothing short of extraordinary.
— sreejesh p r (@16Sreejesh) August 8, 2024
Today, I play my last match for India. Every save, every dive,… pic.twitter.com/pMPtLRVfS0
അതേസമയം സ്പെയിനിനെതിരെയാണ് പാരീസില്‍ ഇന്ത്യയുടെ വെങ്കല മെഡൽ മത്സരം. ഗ്രേറ്റ് ബ്രിട്ടനെതിരായ ക്വാർട്ടർ ഫൈനൽ ഷൂട്ടൗട്ടിലെ രണ്ട് സേവുകൾ ഉൾപ്പെടെ ടൂർണമെന്‍റിൽ മികച്ച സേവുകളാണ് ശ്രീജേഷ് നടത്തിയത്. ഇന്ത്യയെ തുടർച്ചയായ രണ്ടാം ഒളിമ്പിക് സെമിഫൈനലിൽ എത്തിക്കുന്നതിന് ശ്രീജേഷിന്‍റെ അസാധാരണ മികവ് സഹായിച്ചു. ടോക്കിയോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ വെങ്കല മെഡൽ നേട്ടത്തിലും മലയാളികളുടെ അഭിമാന താരം പ്രധാന പങ്ക് വഹിച്ചു.
2006-ലെ സൗത്ത് ഏഷ്യൻ ഗെയിംസിൽ അരങ്ങേറ്റം കുറിച്ച ശേഷം, 2014 ലെ ഏഷ്യൻ ഗെയിംസിലെ സ്വർണവും 2018-ൽ ജക്കാർത്ത-പാലേംബാംഗിൽ നടന്ന ഏഷ്യൻ ഗെയിംസിൽ വെങ്കലവും ഉൾപ്പെടെ ഇന്ത്യയ്‌ക്കായി അവിസ്മരണീയമായ നിരവധി വിജയങ്ങളുടെ ഭാഗമാണ് ശ്രീജേഷ്. 2018 ൽ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയും 2019ൽ ഭുവനേശ്വറിൽ നടന്ന എഫ്ഐഎച്ച് പുരുഷ സീരീസ് ഫൈനൽ ചാമ്പ്യൻ ടീമിലും ശ്രീജേഷ് അംഗമായിരുന്നു.