ഭുവനേശ്വർ : പാരിസ് ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ വെങ്കല മെഡല്‍ നേടി ചരിത്രം കുറിച്ച ഇന്ത്യന്‍ ഷൂട്ടര്‍ മനു ഭാക്കറിന്‍റെ നേട്ടം ആഘോഷിച്ച് ഇന്ത്യ. മണല്‍ ശില്‍പ്പമൊരുക്കി മനു ഭാക്കറിനെ അഭിനന്ദിച്ചിരിക്കുകയാണ് പ്രശസ്‌ത സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്‌നായിക്. 10 അടിയുളള റൈഫിളും ഒപ്പം മെഡലുമായി നില്‍ക്കുന്ന മനുവിന്‍റെ പകര്‍പ്പും തിരംഗ ശില്‍പ്പവും നിലാദ്രി ബീച്ചില്‍ ഒരുക്കിയാണ് പട്‌നായിക് മനുവിനെ അഭിനന്ദിച്ചിരിക്കുന്നത്.
India bags its First Medal at the #ParisOlympics2024! Jai Ho🇮🇳@RealManuBhaker, congratulations on winning the bronze medal🥉in the women's 10m Air Pistol event and also becoming the first woman to win a medal in shooting for India.
— Sudarsan Pattnaik (@sudarsansand) July 28, 2024
My SandArt at Puri beach in Odisha.… pic.twitter.com/HPj3xbEKUv
ജയ് ഹോ, ഇന്ത്യയുടെ ആദ്യ മെഡൽ സ്വന്തമാക്കിയതിന് മനു ഭാക്കറിനായി എന്ന് എഴുതിയാണ് സാൻഡ് ആർട്ടിന്‍റെ ചിത്രങ്ങള്‍ അദ്ദേഹം എക്‌സില്‍ പങ്കുവച്ചത്.