ETV Bharat / sports

ബൊപ്പണ്ണ-ശ്രീറാം ബാലാജി സഖ്യം പുറത്ത്; ടെന്നീസിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു - Rohan Bopanna And N Balaji

പാരിസ് ഒളിമ്പിക്‌സ് ടെന്നീസിലെ ആദ്യ റൗണ്ട് മത്സരത്തില്‍ ഇന്ത്യയുടെ ബൊപ്പണ്ണ-ശ്രീറാം ബാലാജി സഖ്യത്തിന് തോല്‍വി.

PARIS 2024 OLYMPICS  OLYMPICS 2024  OLYMPICS 2024 MALAYALAM NEWS  ഒളിമ്പിക്‌സ് 2024
രോഹൻ ബൊപ്പണ്ണ (getty images)
author img

By ETV Bharat Sports Team

Published : Jul 29, 2024, 1:07 PM IST

പാരിസ്: ഒളിമ്പിക്‌സ് 2024 ടെന്നീസിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. പുരുഷ ഡബിൾസില്‍ രോഹൻ ബൊപ്പണ്ണ-ശ്രീറാം ബാലാജി സഖ്യം പുറത്ത്. ആദ്യ റൗണ്ടിൽ ഫ്രഞ്ച് താരങ്ങളായ എഡ്വാർഡ് റോജർ-ഗെൽ മോൺ‍ഫിൽസ് എന്നിവരോടാണ് ഇന്ത്യന്‍ സഖ്യം തോല്‍വി വഴങ്ങിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ബൊപ്പണ്ണ-ശ്രീറാം സഖ്യം പരാജയം സമ്മതിച്ചത്.

സ്കോർ: 5-7, 2-6. ഒരു മണിക്കൂർ 16 മിനിട്ടാണ് മത്സരം നീണ്ടു നിന്നത്. 42 മിനിട്ടുകള്‍ നീണ്ടു നിന്ന ആദ്യ സെറ്റില്‍ തുടക്കം ഇന്ത്യന്‍ സഖ്യത്തിന് മികച്ചതായിരുന്നില്ല. 2-4 എന്ന സ്‌കോറില്‍ പിന്നില്‍ നിന്ന സഖ്യം പിന്നീട് പൊരുതിക്കളിച്ചു. ഇതോടെ 5-5 എന്ന സ്കോറിലേക്ക് മത്സരം എത്തി.

ALSO READ: 'ഈ മെഡല്‍ രാജ്യത്തിന്‍റെ നിസ്‌തുലമായ പിന്തുണയ്ക്കും സ്നേഹത്തിനും': ഒളിമ്പിക്‌സ് തിളക്കത്തില്‍ മനു ഭാക്കര്‍ - this medal is a dream come true

എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ കൂടുതല്‍ മികവ് പുറത്തെടുത്ത ഫ്രഞ്ച് സഖ്യത്തിനൊപ്പം സെറ്റ് നിന്നു. രണ്ടാം സെറ്റില്‍ ഫ്രഞ്ച് താരങ്ങള്‍ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. ഇതോടെ പാരിസ് ഒളിമ്പിക്‌സ് ടെന്നീസിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് പൂര്‍ണ്ണ വിരാമമായി. ഞായറാഴ്ച നടന്ന പുരുഷ സിംഗിൾസ് മത്സരത്തില്‍ ഇന്ത്യയുടെ സുമിത് നാഗലും ആദ്യ റൗണ്ടിൽ പുറത്തായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.