ETV Bharat / sports

കാഴ്‌ച വച്ചത് കനത്ത പോരാട്ടം; അര്‍ജുനും രമിതയ്‌ക്കും മെഡല്‍ നേടാനായില്ല - Ramita Jindal Arjun Babuta Fails - RAMITA JINDAL ARJUN BABUTA FAILS

10 മീറ്റര്‍ എയര്‍ റൈഫിളില്‍ പുരുഷന്മാരുടേയും വനിതകളുടേയും വിഭാഗത്തില്‍ കനത്ത പോരാട്ടം കാഴ്‌ചവച്ചെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് മെഡലിലേക്ക് എത്താനായില്ല.

PARIS OLYMPICS 2024  OLYMPICS 2024 NEWS  OLYMPICS 2024 MALAYALAM NEWS  അര്‍ജുന്‍ ബബുത രമിത ജിന്‍ഡാല്‍  OLYMPICS 2024
രമിത ജിന്‍ഡാല്‍, അര്‍ജുന്‍ ബബുത (AP & AFP)
author img

By ETV Bharat Sports Team

Published : Jul 29, 2024, 4:43 PM IST

പാരിസ്: ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയ്‌ക്ക് ഇന്ന് കനത്ത നിരാശ. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ പുരുഷന്മാരുടേയും വനിതകളുടേയും വിഭാഗത്തില്‍ ഫൈനലിന് ഇറങ്ങിയ അര്‍ജുന്‍ ബബുതയ്‌ക്കും രമിത ജിന്‍ഡാലിനും മെഡല്‍ നേടാനായില്ല. വനിതകളില്‍ രമിത ജിന്‍ഡാല്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തു.

എലിമിനേഷന്‍ റൗണ്ടില്‍ ആറാം സ്ഥാനത്ത് സമനില വന്നതോടെ ഷൂട്ടോഫിലാണ് ഫ്രഞ്ച് താരത്തോടെ പരാജയപ്പെട്ട് രമിത പുറത്താവുന്നത്. മറുവശത്ത് നാലാമതാണ് ഫിനിഷ് ചെയ്‌തത്. തുടക്കം തൊട്ട് മികച്ച പ്രകടനം നടത്തിയ താരം മെഡല്‍ പൊസിഷനില്‍ തന്നെയാണ് ഉണ്ടായിരുന്നത്. ഒരു ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തിന് ഏറെ അടുത്തെത്താനും അര്‍ജുന് കഴിഞ്ഞു. എന്നാല്‍ അവസാന ഘട്ടത്തില്‍ പറ്റിയ ചെറിയ പാളിച്ച അര്‍ജുന് നിരാശ നല്‍കി.

ALSO READ: 12 -കാരിയെ ബലാത്സംഗം ചെയ്‌ത കേസില്‍ ശിക്ഷിക്കപ്പെട്ട ഡച്ച് താരം ഒളിമ്പിക്‌സിന്; കൂവിവിളിച്ച് കാണികള്‍, നേരിടേണ്ടി വന്നത് കനത്ത പ്രതിഷേധം - van de Velde booed on Olympic debut

അതേസമയം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സ്‌സ് ടീം ഇനത്തില്‍ ഇന്ത്യ വെങ്കല മത്സരത്തിന് യോഗ്യത നേടി. മനു ഭാക്കര്‍-സരബ്‌ജോത് സഖ്യമാണ് യോഗ്യത റൗണ്ടില്‍ മൂന്നാം സ്ഥാനക്കാരായി ഫൈനലില്‍ പ്രവേശിച്ചത്. ഫൈനലില്‍ ആകെ നാല് ടീമുകളാണുള്ളത്. തുര്‍ക്കി, സെര്‍ബിയ, കൊറിയ താരങ്ങളാണ് ഇന്ത്യയുടെ എതിരാളികള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.