ETV Bharat / sports

പാരീസ് ഒളിമ്പിക്‌സ്; സാത്വിക്-ചിരാഗ് സഖ്യത്തിന് ഗ്രൂപ്പ് ഘട്ടം എളുപ്പം, എതിരാളികള്‍ ഇവര്‍ - Paris 2024 Olympics Badminton - PARIS 2024 OLYMPICS BADMINTON

പാരീസ് ഒളിമ്പിക്‌സ് ബാഡ്‌മിന്‍റൺ പുരുഷ വിഭാഗം ഡബിൾസ് നറുക്കെടുപ്പില്‍ ഗ്രൂപ്പ് സിയിൽ ഉള്‍പ്പെട്ട് സാത്വിക്-ചിരാഗ് സഖ്യം.

SATWIKSAIRAJ RANKIREDDY  CHIRAG SHETTY  PARIS OLYMPICS 2024  പാരീസ് 2024 ഒളിമ്പിക്‌സ്
Satwiksairaj Rankireddy-Chirag Shetty (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 15, 2024, 7:57 PM IST

പാരീസ് ഒളിമ്പിക്‌സിലെ പുരുഷ ഡബിൾസ് ബാഡ്‌മിന്‍റണില്‍ ഇന്ത്യയുടെ സ്റ്റാര്‍ ജോഡിയായ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയ്‌ക്കും ചിരാഗ് ഷെട്ടിയ്‌ക്കും ഗ്രൂപ്പ് ഘട്ടം എളുപ്പം. പാരീസ് ഒളിമ്പിക്‌സ് ബാഡ്‌മിന്‍റൺ പുരുഷ വിഭാഗം ഡബിൾസിന്‍റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ക്വാലാലംപൂരിലുള്ള ബാഡ്‌മിന്‍റൺ വേൾഡ് ഫെഡറേഷൻ (BWF) ആസ്ഥാനത്താണ് നടന്നത്. ബാഡ്‌മിന്‍റണിലെ മറ്റെല്ലാ ഇനങ്ങളുടെയും ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് വെള്ളിയാഴ്‌ച (ജൂലൈ 12) നടന്നിരുന്നു.

ഗ്രൂപ്പ് സിയിലാണ് ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാക്കളായ ഇന്ത്യന്‍ സഖ്യം ഉള്‍പ്പെട്ടിരിക്കുന്നത്. ലോക ബാഡ്‌മിന്‍റൺ പുരുഷ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനക്കാരാണ് സാത്വിക്-ചിരാഗ് സഖ്യം. രണ്ട് തവണ കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യൻമാരായ ഇരുവര്‍ക്കും ചെറിയ വെല്ലുവിളിയെങ്കിലും ഉയര്‍ത്താനാവുക ഇന്തോനേഷ്യയുടെ ഫജർ ആൽഫിയാൻ-മുഹമ്മദ് റിയാൻ അർഡിയാന്‍റോ ജോഡിയ്‌ക്കാണ്. ലോക റാങ്കിങ്ങില്‍ ആറാമതാണിവര്‍.

ഇന്ത്യന്‍ താരങ്ങളെ കൂടാതെ ഗ്രൂപ്പ് സിയില്‍ ലോക റാങ്കിങ്ങില്‍ ആദ്യ പത്തിലുള്ള ഏക ജോഡിയും ഇവരാണ്. ലോക 31-ാം നമ്പർ ജോഡിയായ ജർമ്മനിയുടെ മാർക്ക് ലാംസ്‌ഫസ്-മാർവിൻ സീഡൽ, ഫ്രാന്‍സിന്‍റെ ലോക 43-ാം നമ്പർ ജോഡിയായ ലൂക്കാസ് കോർവി-റൊണാൻ ലാബർ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് എതിരാളികള്‍.

അതേസമയം ഇന്തോനേഷ്യൻ താരങ്ങളായ അൽഫിയാൻ-റിയാന്‍ എന്നിവര്‍ക്കെതിരെ ഇതുവരെ അഞ്ച് തവണ സാത്വിക്‌- ചിരാഗ് സഖ്യം നേര്‍ക്കുനേര്‍ എത്തിയിട്ടുണ്ട്. ഇതില്‍ മൂന്ന് തവണയും വിജയം നേടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞു.

2023-ലെ കൊറിയ ഓപ്പണിലായിരുന്നു ഈ രണ്ട് ജോഡികളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് വിജയം ഇന്ത്യന്‍ താരങ്ങള്‍ക്കായിരുന്നു. ഗ്രൂപ്പിലെ ജര്‍മ്മന്‍, ഫ്രഞ്ച് എതിരാളികള്‍ക്കെതിരെ ഇതുവരെ ഇന്ത്യന്‍ താരങ്ങള്‍ തോല്‍വി അറിഞ്ഞിട്ടുമില്ല.

ALSO READ: പാരിസ് ഒളിമ്പിക്‌സ്‌: പിവി സിന്ധുവിന് ഗ്രൂപ്പില്‍ ദുര്‍ബലരായ എതിരാളികള്‍; ക്വാര്‍ട്ടര്‍ പിന്നിട്ടാല്‍ മെഡലുറപ്പിക്കാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.