ETV Bharat / sports

ഇരട്ടി മധുരം ; 'പദ്‌മശ്രീ' തിളക്കത്തില്‍ രോഹന്‍ ബൊപ്പണ്ണയും - Padma Shri Awards 2024

രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പദ്‌മ പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം : കായിക മേഖലയില്‍ നിന്ന് ഇത്തവണ ഏഴ് പേര്‍ക്ക് പദ്‌മശ്രീ

Rohan Bopanna  Padma Shri Winners In Sports  Padma Shri Awards 2024  രോഹന്‍ ബൊപ്പണ്ണ പദ്‌മ ശ്രീ
Rohan Bopanna
author img

By ETV Bharat Kerala Team

Published : Jan 26, 2024, 10:28 AM IST

ന്യൂഡല്‍ഹി : പദ്‌മശ്രീ പുരസ്‌കാര നിറവില്‍ ഇന്ത്യന്‍ ടെന്നീസ് താരം രോഹന്‍ ബൊപ്പണ്ണയും (Rohan Bopanna Crowned Padma Shri). ലോക റാങ്കിങ്ങില്‍ ഡബിള്‍സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയതിന് പിന്നാലെയാണ് 43കാരനായ താരത്തെ തേടി രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പദ്‌മശ്രീ പുരസ്‌കാരവും എത്തിയിരിക്കുന്നത്. ബൊപ്പണ്ണ ഉള്‍പ്പടെ ഏഴ് പേരാണ് ഇത്തവണ കായിക മേഖലയില്‍ നിന്നും പദ്‌മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്.

ഹോക്കി പരിശീലകന്‍ ഹര്‍വീന്ദര്‍ സിങ്, മുന്‍ അമ്പെയ്‌ത്ത് താരം പൂര്‍ണിമ മഹാതോ, നീന്തല്‍ താരം സതേന്ദ്ര സിങ് ലോഹ്യ, ബാഡ്‌മിന്‍റണ്‍ താരം ഗൗരവ് ഖന്ന, മല്ലഖംബ വിഭാഗത്തില്‍ നിന്നുള്ള ഉദയ് വിശ്വനാഥ് ദേശ്‌പാണ്ഡെ, ഇന്ത്യന്‍ സ്ക്വാഷ് താരം ജോഷ്‌ന ചിന്നപ്പ എന്നിവരാണ് പദ്‌മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത് (Padma Shri Award Winners 2024).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.