ETV Bharat / sports

ഒളിമ്പിക്‌സ് 2024: നിത അംബാനി വീണ്ടും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗം - Nita Ambani ReElected As IOC Member - NITA AMBANI REELECTED AS IOC MEMBER

2016 ലെ റിയോ ഡി ജനീറോ ഒളിമ്പിക്‌സിലാണ് നിത അംബാനി ആദ്യമായി ഐഒസിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. വീണ്ടും ഐഒസിയിലെ അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തുഷ്‌ടയാണെന്ന് അവർ പറഞ്ഞു.

OLYMPIC GAMES 2024  NITA AMBANI  INTERNATIONAL OLYMPIC COMMITTEE  PARIS OLYMPICS
Nita Ambani (International Olympic Committee)
author img

By ETV Bharat Kerala Team

Published : Jul 25, 2024, 8:08 AM IST

പാരിസ്: രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി അംഗമായി നിത അംബാനി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ പാരീസില്‍ നടക്കുന്ന 142 -ാമത് ഐഒസി സെഷനിലാണ് ഇന്ത്യയില്‍ നിന്നുള്ള ഐഒസി അംഗം എന്ന നിലയില്‍ ഏകകണ്‌ഠമായാണ് നിത അംബാനി തെരഞ്ഞെടുക്കപ്പെട്ടത്. അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിൽ താൻ വളരെയധികം സന്തുഷ്‌ടയാണെന്ന് അവർ പറഞ്ഞു.

'എനിക്ക് ലഭിച്ച വലിയ ആദരവാണിത്. വീണ്ടും എന്നിൽ വിശ്വാസമർപ്പിച്ച പ്രസിഡന്‍റ് തോമസ് ബാക്കിനും ഐഒസിയിലെ എന്‍റെ എല്ലാ സഹപ്രവർത്തകരോടും നന്ദി പറയുകയാണ്. എന്നിലേക്ക് വീണ്ടും എത്തിയ ഈ നേട്ടത്തെ വ്യക്തിപരമായല്ല ഞാന്‍ കാണുന്നത്. ആഗോള കായികരംഗത്ത് ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തിനുള്ള അംഗീകാരം കൂടിയാണിത്. ഓരോ ഇന്ത്യക്കാരനുമായും സന്തോഷത്തിന്‍റെയും അഭിമാനത്തിന്‍റെയും ഈ നിമിഷം ഞാന്‍ പങ്കിടുകയാണ്. ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഒളിമ്പിക് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനായി ഞാന്‍ പ്രവര്‍ത്തിക്കും' - നിത അംബാനി പറഞ്ഞു.

2016 ലെ റിയോ ഡി ജനീറോ ഒളിമ്പിക്‌സിലാണ് നിത അംബാനി ആദ്യമായി ഐഒസിയിൽ അംഗമാകുന്നത്. ഐഒസിയിൽ എത്തുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ വനിത എന്ന നിലയിൽ നിത അംബാനി അസോസിയേഷന് വേണ്ടി മികച്ച പ്രവര്‍ത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഇന്ത്യയുടെ കായികമായ അഭിലാഷങ്ങളും ഒളിമ്പിക് വീക്ഷണവും ഉയർത്തിപ്പിടിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. അതിന്‍റെ ഫലമായി 2023 ഒക്‌ടോബറിൽ, 40 വർഷത്തിന് ശേഷം മുംബൈയിൽ ആദ്യമായി ഐഒസി സെഷന് ആതിഥേയത്വം വഹിക്കാനും ഇന്ത്യക്കായി.

ഇന്ത്യയുടെ സമീപകാല കായികവളർച്ചയിൽ നിത അംബാനി നയിക്കുന്ന റിലയൻസ് ഫൗണ്ടേഷൻസ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കായികം, വിദ്യാഭ്യാസം, ആരോഗ്യം, കല, സംസ്‌കാരം എന്നിവയിലുടനീളം അവർ വിവിധ സംരംഭങ്ങൾ നടത്തുന്നുണ്ട്. രാജ്യത്തുടനീളമുള്ള ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്. താഴെത്തട്ടിലുള്ള വിഭാഗങ്ങളില്‍ പ്രത്യേക ഊന്നല്‍ നല്‍കിയാണ് പ്രവര്‍ത്തനങ്ങള്‍. എല്ലാ തലങ്ങളിലുമുള്ള 22.9 ദശലക്ഷം കുട്ടികളിലേക്കും യുവാക്കളിലേക്കുമാണ് ഇതിന്‍റെ ഗുണങ്ങളെത്തിയത്.

നിത അംബാനിയേയും കമ്മിറ്റിയിൽ തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങളേയും ഐഒസി പ്രസിഡന്‍റ് തോമസ് ബാക്ക് അഭിനന്ദിച്ചു. 2024 ലെ ഒളിമ്പിക് ഗെയിംസ് ഈ വർഷം ജൂലൈ 26 മുതൽ ഓഗസ്‌റ്റ് 11 വരെ ഫ്രാൻസിന്‍റെ തലസ്ഥാന നഗരിയായ പാരീസിൽ നടക്കും.

Also Read: ഒളിമ്പിക്‌സില്‍ നാടകീയ സംഭവങ്ങള്‍; 2 മണിക്കൂറിന് ശേഷം 'വാര്‍', മൊറോക്കോയോട് സമനിലക്കളി തോറ്റ് അര്‍ജന്‍റീന

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.