ETV Bharat / sports

കൊലക്കേസ്, ഷാക്കിബ് അൽ ഹസന് നേരെ നടപടി! പാകിസ്ഥാൻ പരമ്പരയിൽ നിന്ന് പിന്മാറിയേക്കും - Murder case action against Shakib - MURDER CASE ACTION AGAINST SHAKIB

കൊലക്കേസ് പ്രതി ചേര്‍ത്തതിനെ തുടര്‍ന്ന് ഷാക്കിബ് അൽ ഹസന് നിയമനടപടിക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് നോട്ടീസ് അയച്ചു.

ഷാക്കിബ് അൽ ഹസന്‍  പാകിസ്ഥാൻ പരമ്പര  ബംഗ്ലാദേശ് ക്രിക്കറ്റ് ടീം  ഷാക്കിബ് അൽ ഹസനെതിരെ കൊലക്കേസ്
ഷാക്കിബ് അൽ ഹസന്‍ (IANS)
author img

By ETV Bharat Sports Team

Published : Aug 25, 2024, 1:09 PM IST

ഹൈദരാബാദ്: ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസനെതിരെ കൊലക്കേസ് പ്രതി ചേര്‍ത്തതിനെ തുടര്‍ന്ന് താരത്തിന് എതിരേ നടപടി. പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയുടെ രാജിയില്‍ കലാശിച്ച പ്രക്ഷോഭത്തിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിലാണ് ഷാക്കിബിനെതിരേ കേസെടുത്തത്. എന്നാല്‍ ഷാക്കിബ് ഇപ്പോൾ ടെസ്റ്റ് പരമ്പരയ്ക്കായി പാകിസ്ഥാൻ പര്യടനത്തിലാണ്. അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍റെ ചട്ടമനുസരിച്ച് ഒരു ക്രിക്കറ്റ് താരത്തിനെതിരെ ക്രിമിനൽ കേസ് നിലനിൽക്കുമ്പോൾ താരത്തെ സ്റ്റേഡിയത്തിൽ അനുവദിക്കില്ല.

ഷാക്കിബിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെങ്കിലും അത് മറച്ചുവെച്ച് പാകിസ്ഥാൻ പരമ്പരയിലേക്ക് അയച്ചതായാണ് സൂചന.

തുടര്‍ന്ന് പാക്കിസ്ഥാനിൽ കളിക്കുന്ന ഷാക്കിബ് അൽ ഹസന് നിയമനടപടിക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് നോട്ടീസ് അയച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഷാക്കിബ് അൽ ഹസനോട് രാജ്യത്തേക്ക് മടങ്ങാനും പോലീസ് അന്വേഷണത്തിൽ ചേരാനും ഉപദേശിച്ചു. അതേസമയം താരം എത്ര ദിവസത്തിനുള്ളിൽ രാജ്യത്തേക്ക് മടങ്ങണമെന്ന് അറിയിച്ചിട്ടില്ലെന്നാണ് സൂചന.

പാകിസ്ഥാൻ ടീമിനെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് മത്സരം പൂർത്തിയായതിന് ശേഷം മാത്രമേ ഷാക്കിബ് അൽ ഹസൻ രാജ്യത്തേക്ക് മടങ്ങൂ എന്നാണ് പ്രതീക്ഷിക്കുന്നത്. കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ഷാക്കിബ് അൽ ഹസൻ ഉൾപ്പെടെ തിരിച്ചറിഞ്ഞ 156 പേർക്കെതിരെയും 400 മുതൽ 500 വരെ അജ്ഞാതർക്കെതിരെയും കേസെടുത്തിരുന്നു. പാകിസ്ഥാൻ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഷാക്കിബ് അൽ ഹസൻ 27 ഓവർ എറിഞ്ഞ് ഒന്നാം ഇന്നിങ്സിൽ 100 ​​റൺസ് നൽകി. ബാറ്റിങ്ങിൽ 15 റൺസ് മാത്രമാണ് ഷാക്കിബ് അൽ ഹസന്‍റെ സമ്പാദ്യം.

Also Read: ഐപിഎല്‍ 2025; യുവരാജ് സിങ് ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകനായേക്കും - Yuvraj may become the coach

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.