ETV Bharat / sports

ക്യാപ്‌റ്റൻ മിന്നു മണി, സജന സജീവനും ടീമില്‍; ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ എ ടീമിനെ പ്രഖ്യാപിച്ചു - Minnu Mani Lead India Womens A Team

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ എ ടീമിനെ മിന്നു മണി നയിക്കും. പര്യടനത്തിനുള്ള 18 അംഗ സ്ക്വാഡില്‍ മലയാളി താരം സജന സജീവനും.

INDIAW A TOUR TO AUSTRALIA  SAJANA SAJEEVAN  മിന്നു മണി  ഇന്ത്യൻ വനിത എ ടീം
MINNU MANI (IANS)
author img

By ETV Bharat Kerala Team

Published : Jul 14, 2024, 7:55 PM IST

മുംബൈ: അടുത്ത മാസം ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യൻ വനിത എ ടീമിനെ മലയാളി താരം മിന്നു മണി നയിക്കും. പര്യടനത്തിനുള്ള ടീമിനെ ബിസിസിഐ ഇന്നാണ് പ്രഖ്യാപിച്ചത്. മലയാളി താരം സജന സജീവനും 18 അംഗ സ്ക്വാഡില്‍ ഇടം പിടിച്ചിട്ടുണ്ട്.

ക്യാപ്‌ഡ് താരങ്ങളായ പ്രിയ പൂനിയ, ശുഭ സതീഷ്, കിരണ്‍ നവ്ഗിരെ, ഉമ ഛേത്രി, സൈക ഇഷാഖ്, മന്നത് കശ്യപ്, മേഘ്‌ന സിങ് എന്നിവരും ഇന്ത്യയുടെ സ്ക്വാഡിലുണ്ട്. ഏഷ്യ കപ്പിലെ റിസര്‍വ്‌ഡ് താരങ്ങളായ ബാറ്റര്‍ ശ്വേത സെഹ്‌റാവത്തും സ്പിന്നര്‍ തനുജ കൻവാറും ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് പോകും.

മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളും ഒരു ചതുര്‍ദിന മത്സരവുമാണ് ഇന്ത്യൻ സംഘം ഓസ്‌ട്രേലിയയില്‍ കളിക്കുക. ഓഗസ്റ്റ് 7ന് ടി20 മത്സരങ്ങളോടെയാണ് പരമ്പരയ്‌ക്ക് തുടക്കമാകുന്നത്. 9, 11 തീയതികളില്‍ ശേഷിക്കുന്ന രണ്ട് ടി20 മത്സരങ്ങളും നടക്കും. ഓഗസ്റ്റ് 14, 16, 18 തീയതികളിലാണ് ഏകദിന മത്സരങ്ങള്‍. 22നാണ് ചതുര്‍ദിന മത്സരം ആരംഭിക്കുന്നത്.

ഇന്ത്യ വനിത എ ടീം സ്ക്വാഡ്: മിന്നു മണി (ക്യാപ്‌റ്റൻ), ശ്വേത സെഹ്‌റാവത്ത് (വൈസ് ക്യാപ്‌റ്റൻ), പ്രിയ പൂനിയ, ശുഭ സതീഷ്, തേജല്‍ ഹസ്ബ്നിസ്, കിരണ്‍ നവ്ഗിരെ, സജന സജീവൻ, ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), ശ്രിപ്ര ഗിരി (വിക്കറ്റ് കീപ്പര്‍), സൈക ഇഷാഖ്, മന്നത് കശ്യപ്, തനുജ കൻവാര്‍, പ്രിയ മിശ്ര, മേഖ്‌ന സിങ്, സയാലി സത്ഖരെ, ഷബ്നം ഷകീല്‍, എസ് യശശ്രീ, സ്റ്റാൻഡ്‌ബൈ പ്ലെയര്‍ : സൈമ താകൂര്‍

Also Read : കിട്ടിയ അവസരത്തില്‍ ഫിഫ്റ്റിയടിച്ച് സഞ്ജു; സിംബാബ്‌വെയ്‌ക്കെതിരായ അഞ്ചാം ടി20യില്‍ ഭേദപ്പെട്ട സ്കോര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.