ETV Bharat / sports

മണിക്കൂറില്‍ 156 കിലോമീറ്റര്‍, കുറഞ്ഞ വേഗം 139..!; പഞ്ചാബിനെതിരെ ജയം എറിഞ്ഞ് പിടിച്ച് മായങ്ക് യാദവ് - Mayank Yadav IPL Debut

ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ വേഗം കൊണ്ട് ഏവരെയും വിസ്‌മയിപ്പിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ യുവതാരം മായങ്ക് യാദവ്. ആദ്യ മത്സരത്തില്‍ താരം നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി നേടിയത് മൂന്ന് വിക്കറ്റ്.

MAYANK YADAV STATS IN IPL 2024  MAYANK YADAV BOWLING VS PBKS  MAYANK YADAV BOWLING SPEED  SUPER GIANTS VS PUNJAB KINGS
MAYANK YADAV
author img

By ETV Bharat Kerala Team

Published : Mar 31, 2024, 10:37 AM IST

ലഖ്‌നൗ : ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തില്‍ 200 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബ് കിങ്‌സിന് മികച്ച തുടക്കമായിരുന്നു അവരുടെ ക്യാപ്‌റ്റൻ ശിഖര്‍ ധവാനും ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് നല്‍കിയത്. പഞ്ചാബ് ഓപ്പണര്‍മാര്‍ 70 പന്തില്‍ 102 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉണ്ടാക്കി. ഇതോടെ, സന്ദര്‍ശകര്‍ സീസണിലെ രണ്ടാം ജയത്തിലേക്ക് അനായാസം തന്നെ കുതിക്കുമെന്നായിരുന്നു പലരും കരുതിയത്.

എന്നാല്‍, മധ്യ ഓവറുകളിലായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരം തിരിച്ചുപിടിച്ചത്. അതാകട്ടെ 21കാരനായ മായങ്ക് യാദവ് എന്ന യുവ പേസറുടെ മികവിലും. നാല് ഓവര്‍ സ്പെല്ലില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ മായങ്ക് യാദവിന്‍റെ പ്രകടനമായിരുന്നു സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് ആദ്യ ജയം സമ്മാനിച്ചത്. കൂടാതെ, സീസണിലെ ഏറ്റവും വേഗതയാര്‍ന്ന പന്തും എറിഞ്ഞായിരുന്നു താരം തന്‍റെ സ്പെല്‍ അവസാനിപ്പിച്ചത്.

മികച്ച രീതിയിലായിരുന്നു പഞ്ചാബ് റണ്‍ ചേസ് തുടങ്ങിയത്. ലഖ്‌നൗ ബൗളര്‍മാര്‍ക്കെതിരെ ധവാനും ബെയര്‍സ്റ്റോയും അനായാസം റണ്‍സ് കണ്ടെത്തി. പഞ്ചാബ് ഒന്‍പത് ഓവറില്‍ 88-0 എന്ന നിലയില്‍ നില്‍ക്കെയായിരുന്നു മായങ്ക് യാദവിന് ലഖ്‌നൗ നായകനായ നിക്കോളസ് പുരാൻ പന്ത് ഏല്‍പ്പിക്കുന്നത്.

കന്നി ഐപിഎല്‍ മത്സരത്തിനിറങ്ങിയ താരത്തിന് ആദ്യ ഓവറില്‍ 10 റണ്‍സ് വഴങ്ങേണ്ടി വന്നു. എന്നാല്‍, ഈ ഓവറില്‍ തന്നെ തന്‍റെ വേഗം കൊണ്ട് കളിയാസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ മായങ്കിന് സാധിച്ചു.

147 കിമി വേഗമായിരുന്നു താരത്തിന്‍റെ ആദ്യ പന്തിന് ഉണ്ടായിരുന്നത്. തന്‍റെ സ്പെല്ലില്‍ ഉടനീളം ഇതേ വേഗതയില്‍ സ്ഥിരതയോടെ തന്നെ പന്തെറിയാൻ മായങ്കിന് സാധിച്ചു. ആദ്യ ഓവറില്‍ പത്ത് റണ്‍സ് വഴങ്ങിയെങ്കിലും 12-ാം ഓവറും പന്തെറിയാൻ പുരാൻ മായങ്കിനെയാണ് ബൗളിങ് എന്‍ഡിലേക്ക് കൊണ്ടുവന്നത്.

ഈ ഓവറിലെ ആദ്യ പന്തില്‍ 155.8 കിമീ വേഗതയില്‍ പന്തെറിഞ്ഞ് ഏവരെയും താരം അമ്പരപ്പിച്ചു. ഈ സീസണിലെ ഏറ്റവും ഫാസ്റ്റസ്റ്റ് ഡെലിവറിയായിരുന്നു ഇത്. ഇതേ ഓവറിലെ മൂന്നാം പന്തിലാണ് ജോണി ബെയര്‍സ്റ്റോയെ മാര്‍ക്കസ് സ്റ്റോയിനിസിന്‍റെ കൈകളില്‍ എത്തിച്ച് മായങ്ക് പഞ്ചാബിന് ആദ്യ പ്രഹരമേല്‍പ്പിക്കുന്നത്.

ആദ്യ ഓവറില്‍ പത്ത് റണ്‍സ് വഴങ്ങിയ മായങ്ക് രണ്ടാം ഓവറില്‍ വിട്ടുകൊടുത്തത് ആറ് റണ്‍സ് കൂടാതെ ഒരു വിക്കറ്റും. തുടര്‍ന്ന് 14, 16 ഓവറുകളും താരം പന്തെറിഞ്ഞു. 14-ാം ഓവറില്‍ മൂന്ന് റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയപ്പോള്‍ 16-ാം ഓവറില്‍ എട്ട് റണ്‍സ് വഴങ്ങിയായിരുന്നു വിക്കറ്റ് നേട്ടം.

തന്‍റെ നാല് ഓവര്‍ സ്പെല്ലില്‍ നിരവധി തവണ താരം 150 കിമീ വേഗതയില്‍ പന്തെറിഞ്ഞു. 139 ആയിരുന്നു മത്സരത്തില്‍ താരം എറിഞ്ഞ ഏറ്റവും വേഗം കുറഞ്ഞ പന്ത്.

Also Read : അരങ്ങേറ്റത്തില്‍ 'മിന്നല്‍ വേഗം', പഞ്ചാബിനെ പൂട്ടിയ ലഖ്‌നൗ പേസര്‍; അറിയാം മായങ്ക് യാദവ് ആരാണെന്ന്... - Who Is Mayank Yadav

മറുവശത്ത് മൊഹ്‌സിൻ ഖാനും പഞ്ചാബിന്‍റെ തകര്‍ച്ചയ്‌ക്ക് വഴിയൊരുക്കി. നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റായിരുന്നു മൊഹ്‌സിൻ വീഴ്‌ത്തിയത്. ഇരുവരുടെയും ബൗളിങ് മികവില്‍ ലഖ്‌നൗ മത്സരം 21 റണ്‍സിന് സ്വന്തം പേരിലാക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.